ലോകത്തിലെ സാധ്യമായ 195 രാജ്യങ്ങളില്‍ 190 ലും ലൂക്കാ ഫ്രെഡ്‌മെനസ്് സന്ദര്‍ശിച്ചിട്ടുണ്ട്. 22 കാരനായ ജര്‍മ്മന്‍, 15 വയസ്സ് മുതല്‍ ലോക സഞ്ചാരിയാണ്. ലിബിയ, മാലി, സുഡാന്‍, ഉത്തര കൊറിയ, പലാവു എന്നിവ ഒഴിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ലൂക്ക യുറോപ്പിലെ ഏറ്റവും വൃത്തികെട്ട നഗരം ബെല്‍ജിയത്തിലെ ബ്രസ്സല്‍സാണെന്ന് പറയുന്നു.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട് – രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഭൂഖണ്ഡം കീഴടക്കുന്നത് പൂര്‍ത്തിയാക്കി. രാത്രിയില്‍ വളരെ സുരക്ഷിതമല്ലാത്ത നഗരം ബെല്‍ജിയന്‍ നഗരമായ ബ്രസ്സല്‍സാണെന്ന് ലൂക്ക പറയുന്നു. ബെല്‍ജിയന്‍ നഗരങ്ങളില്‍ പലതും വളരെ വൃത്തികെട്ടതും നിറംകെട്ടതുമാണെന്നും ശൈത്യകാലത്ത് അത് ചാരനിറവും വിഷാദവും കലര്‍ന്നതാണെന്നും പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളെ കുറിച്ച് പറയുമ്പോള്‍ രാത്രിയില്‍ ബ്രസല്‍സ് നോര്‍ത്ത് ഒഴിവാക്കാന്‍ ലൂക്ക ആവശ്യപ്പെടുന്നു. അതുപോലെ ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നിവയും രാത്രികാലത്ത് അത്രമെച്ചമല്ലെന്നു പറയുന്നു. ഫ്രാന്‍സ്്, ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും പര്യവേക്ഷണം ചെയ്യേണ്ട മറ്റ് 40 രാജ്യങ്ങളുണ്ടെന്നും പറയുന്നു.
ലോകത്തിലെ ഏറ്റവും മനോഹരവും ചെലവ് കുറവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയതായി ലൂക്ക ചൂണ്ടിക്കാണിക്കുന്ന രാജ്യങ്ങളില്‍ ചിലത് മോണ്ടിനെഗ്രോയും സ്‌ളോവേനിയയുമാണ്. മോണ്ടിനെഗ്രോ അല്ലെങ്കില്‍ സ്ലോവേനിയ പോലുള്ള സ്ഥലങ്ങള്‍ക്ക് എത്രമാത്രം അംഗീകാരം ലഭിക്കുന്നു എന്നത് ആശ്ചര്യകരമാണ്. ഈജിപ്ത്, ഫ്രാന്‍സ്, മാലിദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ്, കരീബിയന്‍ ലെസ്സര്‍ ആന്റിലീസിന്റെ തുടങ്ങി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ മനോഹരമായ ബീച്ചുകള്‍ക്ക് പുറമേ അധികമൊന്നും ഇല്ലെന്നും പറയുന്നു.
‘എന്റെ അഭിപ്രായത്തില്‍ വിനോദസഞ്ചാരികളെ ഏറ്റവും ശല്യപ്പെടുത്തുന്ന രാജ്യമാണ് ഈജിപ്‌തെന്നും പറഞ്ഞു വെയ്ക്കുന്നു. ഏറ്റവും അണ്ടര്‍റേറ്റഡ് ആയ രാജ്യങ്ങളായി ചൂണ്ടിക്കാട്ടുന്നത് ഉസ്‌ബെക്കിസ്ഥാനും മറ്റ് ചില മധ്യേഷ്യ, ബാള്‍ട്ടിക് രാജ്യങ്ങള്‍, മ്യാന്‍മര്‍, നോര്‍ത്ത് മാസിഡോണിയ, ഭൂട്ടാന്‍, മോണ്ടിനെഗ്രോ, ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളും എന്നിയാണെന്നും നാടോടി അഭിപ്രായപ്പെടുന്നു.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രാജ്യം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒന്നിലധികം രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടും. മെക്‌സിക്കോ, ബ്രസീല്‍, ഇസ്രായേല്‍, സ്‌പെയിന്‍, ഭൂട്ടാന്‍, യുകെ, യുഎഇ, പോര്‍ച്ചുഗല്‍, ഓസ്ട്രിയ. എന്നിവയാണ്. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയെ ലൂക്ക തെരഞ്ഞെടുക്കുന്നു. ഭക്ഷണത്തിന് ഏറ്റവും മോശം രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ ആണ്. ഹെയ്തി അല്ലെങ്കില്‍ ചാഡ് പോലുള്ള സ്ഥലങ്ങള്‍. ജീവിതച്ചെലവിന്റെ കാര്യത്തില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍. എന്നിവയാണെന്നും ഏറ്റവും ചെലവേറിയ രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നിവയാണെന്നും പറയുന്നു.
ലാറ്റിനമേരിക്കയിലെ ഏറ്റവും അപകടകരമായ സ്ഥലമായി ചൂണ്ടിക്കാട്ടുന്നത് വെനസ്വേലയിലെ ഗെട്ടോയെയാണ്. വെനസ്വേലയിലെ പെറ്ററേയിലേക്ക് യാത്ര ചെയ്ത ആ സഞ്ചാരി, അപകടസാധ്യതയുള്ള മറ്റ് സ്ഥലങ്ങളില്‍ ഹെയ്തി, യെമന്‍, സൊമാലിയ, പാപുവ ന്യൂ ഗിനിയ എന്നിവയും ധാരാളം ആഫ്രിക്കന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തുന്നു. പ്രത്യേകിച്ചും ഈ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വളരെ കുറവായി ചൂണ്ടിക്കാട്ടുന്നു.
ലോകസന്ദര്‍ശനങ്ങളിലെ ചില രസകരമായ സംഭവങ്ങളെക്കുറിച്ചും പറയുന്നു. മുമ്പ് ഞാന്‍ ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്രത്തെ സന്ദര്‍ശിച്ചു. അവര്‍ അവരുടെ കന്നുകാലികളോടൊപ്പമാണ് താമസിക്കുന്നത്, അത് അവരുടെ ഏറ്റവും വലിയ വിഭവമാണ്. പശുക്കളുടെ മൂത്രത്തില്‍ കുളിക്കുന്ന അവരുടെ പ്രഭാത ദിനചര്യകള്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്ന ആദ്യത്തെ വിനോദസഞ്ചാരിയായി ഞാന്‍ മാറി.
മൗറിറ്റാനിയയിലെ സഹാറ മരുഭൂമിയിലൂടെ പ്രശസ്തമായ ഇരുമ്പയിര് ചരക്ക് തീവണ്ടി ഓടിക്കുകയോ ഡൊമിനിക്കയിലെ മഴക്കാടുകളില്‍ തദ്ദേശീയരായ കലിനാഗോ ജനതയ്ക്കൊപ്പം താമസിക്കുകയോ മെക്സിക്കോ സിറ്റിയില്‍ രാത്രി മുഴുവന്‍ പാര്‍ട്ടി നടത്തുകയോ ലോകത്തിലെ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യമായ ടുവാലുവിലെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക എന്നിവ വ്യത്യസ്ത അനുഭവമാണെന്നും പറഞ്ഞു.