Oddly News

മഴക്കാല സാമ്പത്തിക പ്രതിസന്ധി: പണം വാങ്ങി ശൈശവ വിവാഹങ്ങള്‍ക്ക് പാകിസ്ഥാന്‍മാതാപിതാക്കള്‍

പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ മഴക്കാലമെത്തും മുന്‍പേ പണത്തിന് പകരമായി 14 കാരിയായ ഷാമിലയെയും അവളുടെ 13 വയസ്സുള്ള സഹോദരി ആമിനയെയും വിവാഹം കഴിപ്പിച്ചു, വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കുടുംബത്തെ അതിജീവിക്കാന്‍ അവരുടെ മാതാപിതാക്കള്‍ എടുത്ത തീരുമാനമായിരുന്നു ഇത്. മഴക്കാല സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാന്‍ പാക്കിസ്ഥാനിലെ ദരിദ്രകുടുംബങ്ങള്‍ കണ്ടെത്തുന്ന വഴിയാണിത്.

യുവ വധുവിന്റെ മാതാപിതാക്കള്‍ക്ക് 200,000 പാകിസ്ഥാന്‍ രൂപ ($720ഡോളര്‍ ) നല്‍കിയതായി ഷാമിലയുടെ അമ്മായിയമ്മ ബിബി സച്ചല്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും പ്രതിദിനം ഒരു ഡോളര്‍ കൊണ്ട് ജീവിക്കുന്നവരാണ്.

കേള്‍ക്കുമ്പോള്‍ അത്ഭുതമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.
പാക്കിസ്ഥാനിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിവാഹ നിരക്ക് സമീപ വര്‍ഷങ്ങളില്‍ കുറവായിരുന്നു, എന്നാല്‍ 2022 ലെ അത്ഭുത പൂര്‍വമായ വെള്ളപ്പൊക്കത്തിന് ശേഷം, സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം അത്തരം വിവാഹങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള വേനല്‍ക്കാല മണ്‍സൂണ്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്, എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം മണ്ണിടിച്ചിലുകള്‍, വെള്ളപ്പൊക്കം, ദീര്‍ഘകാല വിളനാശം എന്നിവയുടെ അപകടസാധ്യത ഉയര്‍ത്തുന്നു.

2022-ലെ വെള്ളപ്പൊക്കത്തില്‍ നിന്ന് സിന്ധിലെ കാര്‍ഷികമേഖലയിലെ പല ഗ്രാമങ്ങളും കരകയറിയിട്ടില്ല, ഈ വെള്ളപ്പൊക്കം രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും വിളവെടുപ്പ് നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് ‘മണ്‍സൂണ്‍ വധുക്കള്‍’ എന്ന പുതിയ പ്രവണതയിലേക്ക് നയിക്കുന്നതായി ശൈശവ വിവാഹത്തിനെതിരെ പോരാടുന്നതിന് മതപണ്ഡിതന്മാരോടൊപ്പം പ്രവര്‍ത്തിക്കുന്ന സുജാഗ് സന്‍സാര്‍ എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ മഷൂഖ് ബിര്‍ഹ്മാനി പറഞ്ഞു.

അതിജീവനത്തിനായി കുടുംബങ്ങള്‍ ഏത് മാര്‍ഗവും കണ്ടെത്തും. പണത്തിന് പകരമായി അവരുടെ പെണ്‍മക്കളെ വിവാഹത്തിന് വിട്ടുകൊടുക്കുക എന്നതാണ് ആദ്യത്തേ മാര്‍ഗ്ഗം. 2022-ലെ വെള്ളപ്പൊക്കത്തിനുശേഷം, പാക്കിസ്ഥാനിലെ ദാദു ജില്ലയിലെ ഗ്രാമങ്ങളില്‍ ശൈശവവിവാഹം വര്‍ധിച്ചതായി ബിര്‍ഹ്മാനി പറയുന്നു ,മാസങ്ങളോളം തടാകം പോലെയായി ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്.

ഖാന്‍ മുഹമ്മദ് മല്ല ഗ്രാമത്തില്‍ ജൂണില്‍ വിവാഹിതരായ ഷാമിലയ്ക്കും ആമിനയ്ക്കും പുറമെ, പ്രായപൂര്‍ത്തിയാകാത്ത 45 പെണ്‍കുട്ടികള്‍ കഴിഞ്ഞ മണ്‍സൂണിന് ശേഷം വിവാഹിതരായി. — അവരില്‍ 15 പേര്‍ ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ ആണ് വിവാഹിതരായത്.
”2022 ലെ മഴയ്ക്ക് മുമ്പ്, ഞങ്ങളുടെ പ്രദേശത്ത് ഇത്ര ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു,” ഗ്രാമത്തിലെ മൂപ്പന്‍ മൈ ഹജാനി (65) പറയുന്നു.