കിട്ടുന്ന അവാര്‍ഡുകള്‍ വെയ്ക്കാന്‍ തന്റെ വീട്ടില്‍ പ്രത്യേക മുറി തന്നെയുണ്ടെന്ന് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. മുപ്പതു വര്‍ഷത്തെ സിനിമാ കരിയറില്‍ ഇപ്പോഴും താന്‍ അവാര്‍ഡുകള്‍ ആസ്വദിക്കുന്നുണ്ടെന്നും അത് പ്രേക്ഷകരില്‍ നിന്നും തനിക്ക് കിട്ടുന്ന പ്രശംസയാണെന്നും താരം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍, സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്കുള്ള ‘പാര്‍ഡോ അല്ല കാരിയറ’ ലഭിച്ച ഷാരൂഖ് ഖാന് അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ തനിക്ക് തീരെ ലജ്ജയില്ലെന്നും വ്യക്തമാക്കി.
ദി ഗാര്ഡിയന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാരം പറഞ്ഞത്. തനിക്ക് 300 അവാര്‍ഡുകള്‍ ഉണ്ടെന്നും അത് വെയ്ക്കാന്‍ വീട്ടില്‍ പ്രത്യേക മുറിയുണ്ടെന്നും പറഞ്ഞ താരം തനിക്ക് വീട്ടില്‍ ഒമ്പത് നിലകളുള്ള ഒരു ഓഫീസ് ഉണ്ടെന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇതൊരു ട്രോഫി റൂം അല്ല. ഇംഗ്ലീഷ് ലൈബ്രറി പോലെ രൂപകല്പന ചെയ്തിട്ടുള്ള ഒരു ലൈബ്രറിയാണിത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് ദാന ചടങ്ങുകള്‍ ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ”ഞാന്‍ അത് ആസ്വദിക്കുന്നതായും പറഞ്ഞു. പ്രസംഗിക്കാന്‍ പറഞ്ഞാല്‍ അല്‍പ്പം പരിഭ്രമമാണ് ഇപ്പോഴും. എന്നാല്‍ അവാര്‍ഡുകള്‍ കിട്ടുന്നത് തനിക്കിഷ്ടമാണെന്നും താരം പറഞ്ഞു.
ഇതാദ്യമായല്ല ഷാരൂഖ് അവാര്‍ഡിനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുന്നത്. അടുത്തിടെ മുംബൈയില്‍ നടന്ന 2024-ലെ ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡില്‍ ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം നേടി. അവാര്‍ഡ് കിട്ടുന്ന കാര്യത്തില്‍ താന്‍ അല്‍പ്പം ‘കൊതി’യുള്ള ആളാണെന്നാണ് താരം അന്ന് പറഞ്ഞത്. ”മികച്ച നടനുള്ള അവാര്‍ഡിന് യോഗ്യനാക്കിയ ജൂറിക്ക് ഞാന്‍ നന്ദി പറയുന്നു. വളരെക്കാലമായി എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടില്ല. ഇനി കിട്ടില്ലെന്നു തോന്നി. അതിനാല്‍, ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്. അവാര്‍ഡുകള്‍ സ്വീകരിക്കുന്നത് എനിക്കിഷ്ടമാണ്. ഞാന്‍ കുറച്ച് അത്യാഗ്രഹിയാണ്.” അദ്ദേഹം പറഞ്ഞു.