Good News

ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’, റാഫേല അപോണ്ടെ – ഡയമെന്റ്

2023ലെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ – ഡയമന്റ് ആ പട്ടികയില്‍ ഇടംപിടിക്കുന്ന എക്കാലത്തേയും വലിയ ധനികയാണ്. എന്നാല്‍ ഇത് പാരമ്പര്യമായി കിട്ടിയതോ ഭര്‍ത്താവിന്റെ ബിസിനസില്‍നിന്നോ അല്ല ഈ നേട്ടം. സ്വന്തം അധ്വാനം കൊണ്ട് മാത്രം പടുത്തുയര്‍ത്തിയതാണ് ഈ പദവി. അതിനാലാണ് അവരെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’ എന്ന് വിളിക്കുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ ഇവര്‍ക്ക് 28.6 ബില്ല്യണ്‍ ഡോളറിലധികം ആസ്തിയും 50% ഓഹരികളുമാണുള്ളത്.

2860 കോടിയോളമാണ് ഇവരുടെ ആസ്തി. പട്ടികയിലെ 43-ാമത്തെ ധനികയാണ് അവര്‍. 1960 ല്‍ കാപ്രി ദ്വീപുകളിലേയ്ക്കുള്ള ഒരു യാത്രക്കിടെ കപ്പല്‍ ക്യാപ്റ്റനായിരുന്ന ഭര്‍ത്താവ് ജിയാന്‍ലുയിജിയെ കണ്ടുമുട്ടിയതോടെയാണ് റാഫേലേയുടെ യാത്ര തുടങ്ങുന്നത്. വിവാഹത്തിന് ശേഷം ഇരുവരും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോവുകയും ജിയാന്‍ലുഗി ഒരു ബാങ്കറായി ജോലി ആരംഭിക്കുകയും ചെയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം 200,000 ഡോളര്‍ വായ്പയെടുത്ത് റാഫേല അവരുടെ ആദ്യത്തെ ഷിപ്പിങ് കാര്‍ഗോ ബിസിനസ് സ്വന്തമായി ആരംഭിച്ചു. റഫേലയുടെ ബിസിനസ് ആഫ്രിക്കയിലും യൂറോപ്പിലും അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. അങ്ങനെ അവര്‍ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് തുടക്കം കുറിച്ചു. അതില്‍ അമ്പതുശതമാനം ഓഹരി റാഫേലയുടേതാണ്.

പതുക്കെ കമ്പനിയുടെ കീഴില്‍ 17 കപ്പലുകളെത്തി. ബിസിനസ് കോടികളില്‍നിന്ന് കോടികളിലേയ്ക്ക് വളര്‍ന്നു. 2022ല്‍ തന്നെ 28 ബില്ല്യണ്‍ ഡോളര്‍ സമ്പാദിക്കുന്നതിനായി റാഫെലയ്ക്ക് സാധിച്ചു. അങ്ങനെ പതുക്കെ റാഫേല സ്വന്തം അധ്വാനം കൊണ്ട് തന്നെ ലോകത്തെ ധനികരുടെ പട്ടികയില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തുകയായിരുന്നു.