തീ തുപ്പുന്ന നായയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടോ? എന്നാല്‍ ലോകത്തിലെ ആദ്യത്തെ തീ തുപ്പുന്ന നായയെ കുറിച്ച് കേട്ടോളൂ….. സംഭവം കേട്ട് പേടിക്കേണ്ട, ആളൊരു റോബോട്ടാണ്. യു എസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെര്മോനേറര് എന്ന് പേര് നല്‍കിയിരിക്കുന്ന റോബോട്ടിനെ വിപണയില്‍ പരിചയപ്പെടുത്തിയത്. ഇതിനാവട്ടെ എട്ട് ലക്ഷത്തോളം രൂപയാണ് വിലവരുന്നത്.
ആര്‍ക്കും ഈ നായയെ വാങ്ങാം. പെട്രോളും ഡീസലും ചേര്‍ന്നാണ് ഇന്ധനം. റിമോട്ട് ഉപയോഗിച്ച് കൊണ്ട് എത്ര ദൂരത്ത് നിന്നും ഈ നായയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതില്‍ ലേസര്‍ സെന്‍സറുകളുമുണ്ട്. ഏതാണ്ട് 9 മീറ്റര്‍ വരെ നീളത്തില്‍ തീനാളം തെറിപ്പിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഇതിന്റെ ഉദ്ദേശം നന്മയാണെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
വന്യജീവി നിയന്ത്രണവും സംരക്ഷണവും, കാര്‍ഷിക മാനേജ്മെന്റ്, ഐസ് നീക്കല്‍, വിനോദപരിപാടികള്‍ തുടങ്ങിയവ ഉദ്ദേശിച്ചുള്ളതാണ് ഇത്. ചിലര്‍ ഫ്ളെയിം ത്രോവറുകള് ആയുധമായി ഉപയോഗിക്കാറുണ്ടെങ്കിലും യു എസില്‍ മേരിലാന്ഡും കലിഫോര്‍ണിയയും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഇത് നിയമവിധേയമാണ്. ഇലോൺ മസ്കിന്റെ ബോറിങ് കമ്പനി ബ്ലോ ടോർച് എന്ന ബ്രാന്‍ഡില്‍ ഫ്ലെയിം ത്രോവറുകൾ വിപണിയിലിറക്കിയിരുന്നു.