Lifestyle Wild Nature

നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്

സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്.

ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാന്‍ഡ് ഐലന്‍ഡ് എന്ന മറ്റൊരു ദ്വീപിലും ഇവകള്‍ ജീവിക്കുന്നുണ്ട്. ഇവയെ കുറിക്കന്‍മാര്‍ വേട്ടയാടറുണ്ട്. പോരാത്തതിന് പകല്‍ ഉറങ്ങി രാത്രി ഉണര്‍ന്നിറങ്ങുന്ന ജീവികളാണ് ഇവ.

സഞ്ചാരമാവട്ടെ മുയലുകളെ പോലെ ചാടിയാണ്.ക്വേക്കകുഞ്ഞുങ്ങള്‍ അമ്മയുടെ സഞ്ചിയിലാണ് ജീവിക്കുന്നത്.സസ്യാഹാരികളാണെങ്കിലും ഇവയ്ക്ക് മനുഷ്യരെ അത്ര പേടിയൊന്നുമില്ല.