ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു.
ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി വന്‍തുക വേണ്ടിയും വരുന്ന സാഹചര്യത്തില്‍ അധികമായി വരുന്ന പണം കണ്ടെത്താനാണ് ചില കായികതാരങ്ങളുടെയും പ്രവര്‍ത്തി. പോണ്‍സൈറ്റുകള്‍ക്ക് സമാനമായ വെബ്‌സൈറ്റുകളില്‍ പരസ്യമോഡലിംഗ് എന്ന വണ്ണം അര്‍ദ്ധനഗ്നതയും പൂര്‍ണ്ണനഗ്തയും വരുന്ന ചിത്രങ്ങളും വീഡിയോകളും ഇവര്‍ പണം കൊടുത്ത് സബ്‌സ്‌ക്രൈബര്‍മാരാകുന്നവര്‍ക്ക് വേണ്ടി സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നു.
അഡള്‍ട്ട് ഒണ്‍ലി സൈറ്റായ ‘ഒണ്‍ലി ഫാന്‍സി’ ല്‍ അര്‍ദ്ധനഗ്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്ത് പണം നേടുന്നതായി ബ്രിട്ടന്റെ ഡൈവിംഗ് ടീം അംഗം ജാക്ക് ലാഫര്‍ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്. തന്റെ കണ്ടന്റുകള്‍ക്ക് ഒരാള്‍ക്ക് 10 ഡോളര്‍വീതം മാസം ഈടാക്കുന്നതായി ലാഫര്‍ വെളിപ്പെടുത്തി. ഇതിലൂടെ വര്‍ഷം 36,000 ഡോളര്‍ ഉണ്ടാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ലാഫറിന്റെ സഹതാരങ്ങളായ നോഹ വില്യംസ്, ഡാനിയേല്‍ ഗുഡ്‌ഫെലോ, മാറ്റി ലീ എന്നിവരും 18 പ്ലസ് പ്ലാറ്റ്‌ഫോമിലുണ്ട്.
ന്യൂസിലന്റിന്റെ റോവിംഗ്താരം റോബിമാന്‍സണും പണത്തിനായി ആരാധകര്‍ക്ക് വേണ്ടി വെബ്‌സൈറ്റില്‍ കണ്ടന്റ് നല്‍കാറുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 20 ഡോളറാണ് ലീ ഈടാക്കുന്നത്. ന്യൂസിലന്‍ഡ് തുഴച്ചില്‍ക്കാരനായ റോബി മാന്‍സണും ‘നഗ്‌നതയുടെ കലാപരമായ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം’ ഉള്ള ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. അതേസമയം ഒളിമ്പിക്‌സില്‍ മത്സരിച്ച മൂന്‍ ഒളിമ്പ്യന്‍മാര്‍ക്കും ഈ പ്ലാറ്റ്‌ഫോം ഒരു സാമ്പത്തിക രക്ഷയാണ്. മൂന്ന് വര്‍ഷം മുമ്പ് വിരമിച്ചതിന് ശേഷം തന്റെ അക്കൗണ്ട് ‘തന്റെ ജീവന്‍ രക്ഷിച്ചു’ എന്നായിരുന്നു ഷോര്‍ട്ട് ട്രാക്ക് സ്പീഡ് മുന്‍ സ്‌കേറ്റര്‍ എലീസ് ക്രിസ്റ്റി പറഞ്ഞത്.