Sports

ലിംഗപരിശോധനയില്‍ പുരുഷന്‍, അള്‍ജീരിയന്‍ ‘വനിതാ’ ബോക്‌സര്‍ വിവാദത്തില്‍; 46 സെക്കന്റില്‍ എതിരാളിയുടെ മൂക്കിടിച്ചു പരത്തി

ഒളിമ്പിക്‌സില്‍ അള്‍ജീരിയന്‍ താരവും ഇറ്റാലിയന്‍ താരവും തമ്മിലുള്ള 66 കിലോ വിഭാഗത്തിലെ ബോക്‌സിംഗ് മത്സരത്തിലെ വിവാദം കത്തിപ്പടരുന്നു. വെറും 46 സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ വിജയിച്ച അള്‍ജീരിയന്‍ താരം ഇയാന്‍ ഖെലീഫിന്റെ ‘ലിംഗത്വം’ സംബന്ധിച്ച കാര്യമാണ് പുതിയ വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്.

മത്സരം തുടങ്ങി 30 സെക്കന്റിനുള്ളില്‍ ഖെലീഫിന്റെ ഇടിയേറ്റ് ഇറ്റാലിയന്‍ താരം ആഞ്ചല കാരിനി വീണുപോകുകയായിരുന്നു. ഇടിയേറ്റ് കാരിനിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞതോടെയാണ് മത്സരം നിര്‍ത്തിയത്.

ഒളിമ്പിക്‌സിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ചത്തെ സംഭവം സെലിബ്രിറ്റികളുടെയും മുഴുവന്‍ കായിക പ്രേമികളുടേയും ശ്രദ്ധ നേടിയരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആദ്യത്തെ അടിയില്‍ തന്നെ തന്റെ മൂക്കില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങിയെന്ന് കാറിനി പറഞ്ഞു.

പാരീസ് ഒളിമ്പിക്സിന് മുന്നോടിയായുള്ള ലിംഗ പരിശോധനയില്‍ പരാജയപ്പെട്ട ബോക്‌സറാണ് ഖെലീഫ്. 2023 ല്‍ ഡെല്‍ഹിയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ലിംഗ പരിശോധനയിലും പരാജയപ്പെട്ട് അയോഗ്യനാക്കപ്പെട്ടയാളാണ് ഖെലീഫി. ഖെലീഫിയ്ക്ക് പുറമേ തായ്‌വാന്‍ താരം ലിന്‍ യു-ടിംഗും ലിംഗ പരിശോധനയില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. പുരുഷ ഹോര്‍​മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഖലീഫിന് അയോഗ്യത വന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ‘ബയോകെമിക്കല്‍ ടെസ്റ്റ്’ ക്ലിയര്‍ ചെയ്യുന്നതില്‍ ലിന്നും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ഇരുവര്‍ക്കും പാരീസില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ അയോഗ്യരായെങ്കിലും വനിതാ ബോക്സിംഗില്‍ മത്സരിക്കാനുള്ള രണ്ട് ബോക്സര്‍മാരുടെ അവകാശത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പിന്തുണച്ചതാണ് ഇരുവര്‍ക്കും ഒളിമ്പിക്‌സില്‍ അവസരമായത്. ലോക ചാമ്പ്യന്‍ഷിപ്പ് അയോഗ്യതയ്ക്ക് ശേഷവും രണ്ട് ബോക്‌സര്‍മാര്‍ക്കും ലോക കായികവേദിയില്‍ അവസരമായത് പാസ്‌പോര്‍ട്ടിലെ സ്ത്രീ പദവിയായിരുന്നു. പാസ്പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണ്, അങ്ങനെയാണ് അവര്‍ സ്ത്രീകളാണെന്ന് പ്രസ്താവിച്ചിരിക്കുന്നതെന്നാണ് ഒഐഒസി പറയുന്ന ന്യായീകരണം. 2016-ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള റൂള്‍ ബുക്കുകള്‍ ഉപയോഗിച്ചാണ് പാരീസ് ഒളിമ്പിക്സ് ബോക്സിംഗിന് താരങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.

2016-ല്‍ സ്ഥാപിച്ചതും ടോക്കിയോയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചതുമായ ഫെഡറേഷന്റെ നിയമങ്ങള്‍ വെച്ച് ഖെലീഫയും ടിംഗും വനിതാ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരാണെന്നും ഐഒസി പറഞ്ഞു. 2013-ല്‍ ഒരു യൂത്ത് വേള്‍ഡ് ചാമ്പ്യന്‍, 2018-ല്‍ തന്റെ ആദ്യ ലോക കിരീടം നേടുമ്പോള്‍ ലിന് 28 വയസ്സായിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ അയര്‍ലന്‍ഡിന്റെ കെല്ലി ഹാരിംഗ്ടണിനോട് തോറ്റെങ്കിലും ഖലീഫ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഏഷ്യന്‍ ഗെയിംസ് കിരീടം നേടിയാണ് ലിന്‍ പാരീസ് ഗെയിംസില്‍ പ്രവേശിച്ചത്.

അതേസമയം ലിംഗവ്യതിയാനത്തില്‍ (Differences of Sexual Development) വ്യത്യാസങ്ങളുള്ള അത്‌ലറ്റുകളെക്കുറിച്ചുള്ള ട്രാക്ക് ബോഡി അതിന്റെ നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനാല്‍, രണ്ട് തവണ ഒളിമ്പിക് 800 മീറ്റര്‍ ചാമ്പ്യനായ കാസ്റ്റര്‍ സെമന്യ 2019 മുതല്‍ 800 മീറ്റര്‍ ഇനങ്ങളില്‍ പങ്കെടുത്തിട്ടില്ല. കാറിനിയും ഖെലിഫും തമ്മിലുള്ള 46 സെക്കന്‍ഡ് നീണ്ട പോരാട്ടം ഒളിമ്പിസിലെ ലിംഗപരമായ സംവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.