Celebrity

ക്രിസ്ത്യാനോ റൊണാള്‍ഡോ വിവാഹിതനായി ! ജോര്‍ജ്ജീനയെ വിവാഹം കഴിച്ചതായി പേജ് സിക്സ്

.ഫുട്‌ബോളിനുപുറത്തും വളരെ പ്രശസ്തയാണ് ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ദീര്‍ഘകാല കാമുകി ജോര്‍ജ്ജീന റോഡ്രിഗ്രസ്. റൊണാള്‍ഡോ കളത്തിനുള്ളില്‍ ഗോളടിച്ചു കൂട്ടി ആരാധകരെ സ്വന്തമാക്കുമ്പോള്‍ ജോര്‍ജ്ജീന ഫാഷനിലും ഗ്‌ളാമറിലുമാണ് മിന്നിത്തിളങ്ങുന്നത്. എന്നാല്‍ ദീര്‍ഘകാലമായി പങ്കാളികളായി തുടരുന്ന ഇരുവരും രഹസ്യമായി വിവാഹിതരായെന്നതാണ് പുതിയ വര്‍ത്തമാനം.

അടുത്തിടെ ഒരു ടെലിവിഷന്‍ വീഡിയോയില്‍ ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്നു പരാമര്‍ശിച്ചതാണ് ഇത്തരമാരു റൂമറിന് കാരണമായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കുകയും മൂന്ന് മക്കള്‍ ഉണ്ടാകുകയും ചെയ്തെങ്കിലും നിയമപരമായി വിവാഹം കഴിച്ച് ഭാര്യാഭര്‍ത്താക്കന്മാരായിട്ടില്ല. എന്നാല്‍ യൂറോ കഴിഞ്ഞ് അവധിയാഘോഷിക്കുന്ന താരം ജോര്‍ജ്ജീനയെ വിവാഹം കഴിച്ചതായി സംശയം പ്രകടിപ്പിച്ചിരിക്കുന്നത് പേജ് സിക്സാണ്. ഫിറ്റ്‌നസ് കമ്പനിയായ ഹൂപ്പിനായി അടുത്തിടെ നടത്തിയ ഒരു ഹോം പരിശീലന വീഡിയോയിലാണ് റൊണാള്‍ഡോ റോഡ്രിഗസിനെ തന്റെ ‘ഭാര്യ’ എന്ന് പരാമര്‍ശിച്ചത്. ക്ലബ്ബില്‍ വ്യായാമം ചെയ്യാത്തപ്പോള്‍ ‘ഭാര്യ’ക്കൊപ്പം വീട്ടിലിരുന്ന് വര്‍ക്ക് ഔട്ട് ചെയ്യാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി.

ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, വിശദീകരണത്തിനായി റൊണാള്‍ഡോ വിവാഹം കഴിച്ചോ എന്നറിയാന്‍ താരത്തിന്റെ പബ്‌ളിസിസ്റ്റിനെ പേജ് സിക്സ് സമീപിച്ചു. റൊണാള്‍ഡോയും റോഡ്രിഗസും വിവാഹിതരായോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് പബ്ലിസിസ്റ്റ് പറഞ്ഞു. ഇതോടെ ആരാധകരും മാധ്യമങ്ങളും ഊഹാപോഹങ്ങളുടെ പിന്നാലെയായി.

റൊണാള്‍ഡോയും റോഡ്രിഗസും 2017 മുതല്‍ ഒരുമിച്ചാണ്. ആരാധകരും മാധ്യമങ്ങളും അവരുടെ ബന്ധം ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. 39 കാരനായ റൊണാള്‍ഡോയും 30 കാരിയായ റോഡ്രിഗസും ഒരുമിച്ച് ഒരു കുടുംബമായാണ് താമസിക്കുന്നത്.