ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, മിഡില്‍ക്ലാസ് അബ്ബായി, കലി തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടി രാമായണവുമായി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. പ്രശസ്തിനേടി കുതിക്കുമ്പോഴും ഗോസിപ്പുകളും നടിയെ വിട്ടു പോകുന്നില്ല. ഇന്ഡസ്ട്രിയിലെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരു നടനുമായി നടി റിലേഷനിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
സിനിജോഷാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യജീവിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. ഇന്ഡസ്ട്രിയിലെ മുതിര്‍ന്നവരും വിവാഹം കഴിഞ്ഞവരുമായ നടന്മാരുമായി ബന്ധപ്പെടുത്തി നടി മുമ്പും ഗോസിപ്പില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പുറത്തുവന്നിരിക്കുന്ന ഗോസിപ്പും ആരാധകര്‍ക്ക് ഒരു പുതിയ കാര്യമല്ല. ആരാധകര്‍ ഇത്തരം റൂമറുകളെ തള്ളിക്കളയുകയും തെറ്റായവാര്ത്തയാണെന്നും വ്യക്തമാക്കി രംഗത്തും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം വന്നിട്ടില്ല താനും.
നിലവില്‍ നാഗചൈതനയ്ക്കൊപ്പം ‘താന്‍ഡല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് സായ് പല്ലവി. വന്‍ വിജയം നേടിയ ‘ലവ് സ്റ്റോറി’ സിനിമയ്ക്ക് ശേഷം ഇരുവരുടേയും രണ്ടാമത്തെ കൂട്ടുകെട്ടായ സിനിമ 2024 ഡിസംബര്‍ 20 നാണ് പ്രതീക്ഷിക്കുന്നത്. സിനിമയില്‍ ഒരു മുക്കുവബാലന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. കടലില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തുകയും അവിടെ ജയിലിലാകുകയും ചെയ്യുന്നു. യുവാവിന്റെ പ്രണയിനിയുടെ വേഷത്തിലാണ് സായ്പല്ലവി. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവട് പിടിച്ചാണ് സിനിമയൊരുക്കിയിരിക്കുന്നത്. താന്ഡലിനൊപ്പം നടി രണ്ബീര്കപൂര് നായകനാകുന്ന രാമായണത്തിലും അഭിനയിക്കുന്നുണ്ട്.