ജീവിക്കാന്‍ വേണ്ടി തിന്നണമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്. അല്ലാതെ തിന്നാന്‍ വേണ്ടി ജീവിക്കണമെന്നല്ല. അമിതമായി ഭക്ഷണം കഴിച്ചതാണ് ചൈനയില്‍ 24 കാരി പാന്‍ സിയാവോട്ടിംഗയുടെ ജീവന് നഷ്ടമാക്കിയതെന്നാണ് കേള്‍ക്കുന്നത്. കാഴ്ചക്കാരുടെ ആസ്വാദനത്തിനായി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്ട്രീമര്‍ മുക്ബാംഗില് സ്പെഷ്യലൈസ് ചെയ്ത ഈ ചൈനാക്കാരി ലൈവ് സ്ട്രീമിനിടെയായിരുന്നു മരണമടഞ്ഞത്. മുമ്പ് വീട്ടുജോലി ചെയ്തിരുന്ന പാന്‍ സിയാവോട്ടിംഗിന്റെ മരണകാരണം ദഹിക്കാത്ത ഭക്ഷണം അമിതമായത് മൂലമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
ഈ മാസമാദ്യമായിരുന്നു മരണം. അമിതഭക്ഷണത്തിന്റെ ദോഷവും ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് 2020 ല്‍ ചൈനയില്‍ മുക്ബാംഗ് സ്ട്രീമുകളും വീഡിയോകളും തുടങ്ങിയത്. കുറ്റവാളികള്‍ക്ക് 10,000 യുവാന്‍ വരെ പിഴ ചുമത്തും. എന്തായാലും മുക്ബാംഗ് അവിശ്വസനീയമാംവിധം ജനപ്രിയമായിമാറി. വീഡിയോകള്‍ ഓരോന്നിനും ആയിരക്കണക്കിന് ആളുകള്‍ കാഴ്ചകള്‍ക്കായി വന്നതോടെ ജീവന്‍പോലും പണയം വെച്ച് ആള്ക്കാര് ഇതിലേക്ക് തിരിയുകയായിരുന്നു. അത്തരത്തിലുള്ള ഒരു സ്ട്രീമറായിരുന്നു പാന്‍ സിയാവോട്ടിംഗും.
വീട്ടുവേല രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പാന്‍ സിയാവോട്ടിംഗ് മുക്ബാംഗ് സ്ട്രീമര്‍മാര്‍ വന്‍തോതില്‍ പണം സമ്പാദിക്കുന്നതും ആരാധന നേടുന്നതും കണ്ട് പ്രചോദിതയായാണ് ഇതിലേക്ക് വന്നത്. വലിയ മത്സരവേദി പോലെയായിരിക്കുന്ന മുക്ബാംഗില് ആദ്യം ആള്‍ക്കാരെ എത്തിക്കാന്‍ ഇവര്‍ പാടുപെട്ടു. എന്നാല്‍ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ കൂടാന്‍ തുടങ്ങി. കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇവര്‍ പഴയ ജോലി ഉപേക്ഷിക്കുകയും മുക്ബാംഗ് സ്ട്രീമുകള്‍ക്കായി ഒരു വീട് വാടകയ്ക്കെടുത്തു, അത് ഒരു സ്റ്റുഡിയോ ആക്കി ഉപയോഗിക്കാനും തുടങ്ങി. വ്യൂവേഴ്സ് കൂടിയതോടെ സിയാവോട്ടിംഗ് തന്റെ ആരോഗ്യത്തെ പോലും അവഗണിച്ചു.
അമിതഭക്ഷണത്തിന്റെ അപകടത്തെക്കുറിച്ച് മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും എല്ലാം അവഗണിച്ച് സിയാവോട്ടിംഗ് മുമ്പോട്ട് പോയി.
ചില പ്രേക്ഷകര്‍ പോലും സിയാവോട്ടിംഗിന്റെ പോക്ക് അപകടത്തിലേക്കാണോ എന്ന് ആശങ്കപ്പെട്ടു. എന്നാല്‍ തനിക്ക് അതൊക്കെ കൈാര്യം ചെയ്യാന്‍ കഴിയുമെന്നായിരുന്നു അവരുടെ മറുപടി. സ്വതവേ തടിയുണ്ടായിരുന്ന സിയാവോട്ടിംഗ് മൂക്ബാംഗ് സ്ട്രീമിംഗ് ആരംഭിച്ചതോടെ ഭാരം ഏകദേശം 300 കിലോഗ്രാം വരെ ഉയര്‍ന്നു. എന്നിട്ടും നിര്‍ത്താതെ അമിതഭക്ഷണം മൂമ്പോട്ട് കൊണ്ടുപോയി. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അമിതഭക്ഷണം മൂലമുണ്ടാകുന്ന ഗ്യാസ്ട്രിക് രക്തസ്രാവം കണ്ടെത്തി. രോഗം ചികിത്സിച്ച് ഭേദമായതിന് പിന്നാലെ തന്നെ സിയാവോട്ടിംഗ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ആദ്യം ചെയ്തത് തന്റെ മുക്ബാംഗ് സ്ട്രീമുകളിലേക്ക് മടങ്ങുക എന്നതായിരുന്നു.
കാഴ്ചക്കാരെ ദീര്‍ഘനേരം രസിപ്പിക്കാന്‍ രോഗം കഴിഞ്ഞ്് മടങ്ങിവന്ന ആദ്യ ആഴ്ചകളില്‍ തന്നെ ദിവസത്തില്‍ 10 മണിക്കൂറെങ്കിലും നിര്‍ത്താതെ ഭക്ഷണം കഴിക്കുകയോ ഒരു സ്ട്രീമിംഗ് സെഷനില്‍ 10 കിലോഗ്രാം ഭക്ഷണം കഴിക്കുകയോ പോലുള്ള കടുത്ത വെല്ലുവിളികള്‍ ചെയ്തു. എന്നാല്‍ ശരീരം ഈ ഭക്ഷണക്രമം സ്വീകരിച്ചില്ല, ജൂലൈ 14 ന്, സ്ട്രീമിംഗിനിടയില്‍ തത്സമയം മരണമടഞ്ഞു. 24 കാരിയുടെ മരണത്തിന്റെ ഔദ്യോഗിക കാരണം പരസ്യമാക്കിയിട്ടില്ല, എന്നാല്‍ ചൈനീസ് വാര്‍ത്താ വെബ്സൈറ്റ് സോഹു പറയുന്നതനുസരിച്ച്, അടിവയര്‍ ഗുരുതരമായി രൂപഭേദം വരുത്തിയതായും അവളുടെ വയറ് നിറയെ ദഹിക്കാത്ത ഭക്ഷണമാണെന്നും പോസ്റ്റ്മോര്‍ട്ടം വെളിപ്പെടുത്തി. പണത്തിനും ശ്രദ്ധയ്ക്കും വേണ്ടി അവരുടെ ശരീരത്തെ ദുരുപയോഗം ചെയ്യുന്ന മറ്റ് മുക്ബാംഗ് സ്ട്രീമര്മാര്ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായി ഈ കഥ മാറി.