Good News

അപരിചിതന്‍ ഫോട്ടോയെടുത്തു ഇന്‍സ്റ്റയിലിട്ടു ; നാണക്കാരിയായിരുന്ന 70കാരി തിരക്കേറിയ ഫാഷന്‍ മോഡല്‍

അപരിചിതന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് കരിയറില്‍ നിന്നും വിരമിച്ച 70 കാരിയുടെ ജീവിതം മാറി മറിഞ്ഞു. അവരെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുകയും മോഡലിംഗ്, ഫാഷന്‍ഷോ ഓഫറുകള്‍ അടക്കം വൃദ്ധയെ തേടി വന്നിരിക്കുകയാണ്. അയര്‍ലണ്ടുകാരിയായ ആന്‍ ഫ്ലാനഗന്‍ മുമ്പ് മോഡലിംഗ് ചെയ്തിട്ടില്ല. അതിനു കഴിവുള്ള വ്യക്തിയായി സ്വയം വിലയിരുത്തിയിരുന്നുമില്ല. എന്നാല്‍ ജനുവരിയില്‍ ബെല്‍ഫാസ്റ്റില്‍ വെച്ച് ഒരു ഫോട്ടോഗ്രാഫറുമായി നടന്ന ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.

‘വഴി പറഞ്ഞുകൊടുത്ത പറഞ്ഞുകൊണ്ട് ഒരു വിനോദസഞ്ചാരിയെ സഹായിക്കുന്നതിനിടയിലാണ് ക്യാമറയുമായി ഒരാള്‍ എന്റെ നേരെ വരുന്നത്. താന്‍ മോഡല്‍ സ്‌ട്രേഞ്ചേഴ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്നുണ്ടെന്നും ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഫോട്ടോഗ്രാഫറായ ക്രിസ്റ്റഫര്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ അക്കൗണ്ട് അയാള്‍ അവരെ കാണിക്കുകയും ചെയ്തു. അവര്‍ ‘യെസ്’ എന്ന് പറഞ്ഞു. പിന്നീടെല്ലാം ചരിത്രം. താമസിയാതെ, തെരുവില്‍ ആളുകള്‍ അവളെ തിരിച്ചറിയാന്‍ തുടങ്ങി.

”ഒരിക്കല്‍ ഒരാള്‍ എന്നെ ഒരു കോഫി ഷോപ്പില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു നിങ്ങള്‍ ആനിയാണോ? പ്രായമായ ആളുകള്‍ക്ക് ഒരു പ്ലാറ്റ്ഫോം നല്‍കുന്നത് തീര്‍ച്ചയായിം അവര്‍ ഇഷ്ടപ്പെടും.” ഫോട്ടോകള്‍ മനുഷ്യരെ ശാക്തീകരിക്കുന്നത് എങ്ങനെയെന്ന് ആനി കാണിച്ചുതന്നു. മോഡലിംഗ്, ബ്രാന്‍ഡിംഗ്, ഫാഷന്‍ ഷോ ഇവ​യ്കൊക്കെ ആള്‍ക്കാര്‍ ഇപ്പോള്‍ ആനിയെ സമീപിച്ചിരിക്കുകയാണ്. അവളുടെ ഫോട്ടോകള്‍ കണ്ടതിന് ശേഷം, ഒരു പ്രാദേശിക ബൊട്ടീക്ക് അവരുടെ വസ്ത്രങ്ങളുടെ മോഡലാക്കാന്‍ ആനിക്ക് കരാര്‍ നല്‍കി.

രണ്ട് കുട്ടികളുടെ അമ്മയായ ആനി, ഒരു കരിയര്‍ കൗണ്‍സിലര്‍, ഒരു സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍, ഒരു കോര്‍പ്പറേറ്റ് സര്‍വീസ് ഡയറക്ടര്‍ എന്നീ പദവികളില്‍ എല്ലാം ഇരുന്നയാളാണ്. വിരമിച്ച ശേഷം, കുറച്ചുകൂടി രസകരമായ എന്തെങ്കിലും ചെയ്യണമെന്നാണ് അവളുടെ പെണ്‍മക്കള്‍ പറഞ്ഞത്. എന്നാല്‍ 70-ല്‍ ജീവിതം അവസാനിക്കില്ലെന്ന് സ്വയം തെളിയിക്കുന്നതാണ് തന്റെ ‘പുതിയ കരിയറിലെ’ പ്രിയപ്പെട്ട ഭാഗം എന്ന് ആനി പറയുന്നു.