Celebrity

അയാള്‍ വളരെ സുന്ദരനാണ്…ഞങ്ങള്‍ തമ്മില്‍… ; ശുഭ്മാന്‍ ഗില്ലുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് റിധിമ

ആദ്യം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയായിരുന്നു നായിക. ഇപ്പോള്‍ അത് ടെലിവിഷന്‍ താരം റിധിമയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രിയപ്പെട്ട യുവതാരം ശുഭ്മാന്‍ ഗില്ലുമായി താന്‍ ഡിസംബറില്‍ വിവാഹിതനാകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് പ്രതികരിച്ചു. അടുത്തിടെ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

ശുഭ്മാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദ്യത്തിന് അവന്‍ വളരെ സുന്ദരനാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ നിലവിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് നടി പറഞ്ഞു. ”എനിക്ക് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അവിവാഹിതയാണ്, ഒത്തുചേരാന്‍ തയ്യാറാണ്, എന്നാല്‍ കിംവദന്തികള്‍ കാരണം, സാധ്യതയുള്ള കമിതാക്കള്‍ ഇപ്പോള്‍ മുന്നോട്ട് വരില്ലെന്ന് ഞാന്‍ കരുതുന്നു.” അതേസമയം വാര്‍ത്തയില്‍ സത്യമില്ലെന്നും ഒന്നും നടക്കുന്നില്ലെന്നും നടി അവകാശപ്പെട്ടു.

അവന്‍ ഒരു അത്ഭുത കായികതാരമാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ശുഭ്മാനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ താരം തനിക്ക് അയാളെ അറിയുകപോലുമില്ലെന്നും പറഞ്ഞു. അയാള്‍ സുന്ദരനാണ് പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കിടയില്‍, ഒന്നും സംഭവിക്കുന്നില്ലെന്നും നടി പറഞ്ഞു. അതേസമയം ഇതാദ്യമായല്ല താരം ഇത്തരം അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യുന്നത്.

നേരത്തേ ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. ”ഇത് ചിലരുടെ ഭാവനയാണ്, ആരോ ഒരു കഥ സൃഷ്ടിക്കുന്നു, തുടര്‍ന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എനിക്ക് ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി പോലും അറിയില്ല. ഇത് പരിഹാസ്യമാണ്. രാവിലെ മുതല്‍ അഭിനന്ദന സന്ദേശങ്ങള്‍, ഈ ഗോസിപ്പ് നിഷേധിക്കുന്നതില്‍ ഞാന്‍ മടുത്തു, ഒടുവില്‍ അത് എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.”