Crime Featured

‘ഹലോ മിസ്റ്റർ പെരേര, എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാകുരുത്’, മുതല തടാകത്തിൽ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ 20 പേർ അറസ്റ്റിൽ- വീഡിയോ

ഹരിയാനയിലെ അൽവാറിൽ നിരവധി യുവാക്കൾ മുതലകൾ നിറഞ്ഞ സിലിസെർ തടാകത്തിൽ വാഹന സ്റ്റണ്ട് നടത്തി. വീഡിയോ വൈറലായതോടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ അൽവാറിൽ 300-ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്ന വന്യജീവി സങ്കേതമായ സിലിസെർ തടാകത്തിൽ ബൈക്കുകളും കാറുകളും ഓടിച്ച് അപകടകരമായ വാഹനസ്റ്റണ്ടിൽ ഏർപ്പെട്ട ഇരുപത് യുവാക്കൾ അറസ്റ്റിലായി. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി.

നിരവധി യുവാക്കൾ വെള്ളത്തിൽ ബൈക്കുകളും ഒരു എസ്‌യുവിയും ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം, കൂടാതെ തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് മുതലകൾ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ ഒരു കാറും ഏഴ് ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

വിനോദസഞ്ചാര കേന്ദ്രങ്ങളായ സിലിസെർഹ് തടാകത്തിനും നത്‌നി കാ ബാരയ്ക്കും സമീപം ഇത്തരം സ്റ്റണ്ടുകൾക്ക് ശ്രമിച്ച് വന്യജീവികളെ അപകടപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അൽവാർ പോലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല, ഇവിടം സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ശല്യപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ആൽവാർ പോലീസ് ഈ പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കുകയും വിനോദസഞ്ചാരികളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തടാകത്തിലേക്കുള്ള അനധികൃത റോഡുകളും ഉദ്യോഗസ്ഥർ അടച്ചു. സോഷ്യൽ മീഡിയയിലെ ജനപ്രീതിക്കായി ഇത്തരം അപകടകരമായ കാര്യങ്ങളില്‍നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.