Health Healthy Food

ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? റിസ്‌ക് എടുക്കേണ്ട!

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് ഇന്ത്യക്കാർ പ്രഭാത ഭക്ഷണ സാൻഡ്‌വിച്ചുകൾക്കും സ്‌കൂൾ ടിഫിനുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്ത്യയിൽ രണ്ട് തരം ബ്രെഡ് ഉണ്ട്. ഒന്ന് വെളുത്ത റൊട്ടി, രണ്ടാമത്തെ തരം ബ്രൗൺ റൊട്ടി.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലവരും വൈറ്റ് ബ്രെഡ് ഒഴിവാക്കികൊണ്ട് ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? നിലവിലുള്ള ധാരണകളെ അപ്പാടെ മാറ്റി ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ രേവന്ത് ഹിമത്‌സിങ്ക വിശദമായ ഒരു വിഡിയോ പോസ്റ്റ്‌ പങ്കുവച്ചിരുന്നു.

ഇന്ത്യയില്‍ ബ്രൗണ്‍ ബ്രെഡില്‍ മുഴുവന്‍ ഗോതമ്പ് ഉപയോഗിക്കുന്നില്ലായെന്നും പകരമായി തവിട്ടുനിറം ലഭിക്കുന്നതിനായി കാരമല്‍ നിറമാണ് ഉപയോഗിക്കുന്നതെന്നും ഇത് വഴി അര്‍ബുദത്തിന് കാരണമാവുന്ന മെത്തിലിമിഡാസോള്‍ എന്ന സംയുക്തം നമ്മുടെ ഉള്ളില്‍ ചെല്ലുന്നതായും പറയുന്നു.

എഫ് എസ് എസ് ഐ നിയമം അനുസരിച്ച് ഉല്‍പ്പന്നത്തില്‍ ഉപയോഗിക്കുന്ന ചേരുവകളുട പേര്, അവയുടെ ഘടന, ഭാരം എന്നിവ പാക്കറ്റില്‍ ആരോഹണക്രമത്തില്‍ പട്ടികപ്പെടുത്തിയിരിക്കണം. ഇന്ത്യയിലെ ബ്രൗണ്‍ ബ്രെഡില്‍ ആദ്യത്തെ ചേരുവകയായി കൊടുക്കാറുള്ളത് മൈദയാണ്. ഇതൊരിക്കലും ആരോഗ്യകരവുമല്ല.