Movie News

കല്‍ക്കി 2898 എഡിയുടെ ആദ്യ പകുതി മന്ദഗതിയിലെന്ന് പ്രതികരണം ; മറുപടിയുമായി നാഗ് അശ്വിന്‍

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കല്‍ക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയില്‍ തന്നെ 500 കോടിയിലധികം ബോക്സ് ഓഫീസില്‍ ചിത്രം വാരിക്കൂട്ടി. സിനിമയെ കുറിച്ച് എല്ലായിടത്തു നിന്നും വരുന്ന പോസിറ്റീവ് പ്രതികരണത്തിന് മറുപടി നല്‍കിയിരിയ്ക്കുകയാണ് നാഗ് അശ്വിന്‍. ‘ഇതുപോലൊരു സിനിമ നമുക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. നിരവധി നിര്‍മ്മാതാക്കള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.” – നാഗ് അശ്വിന്‍ പറയുന്നു.

അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയെ തന്റെ സിനിമയില്‍ അണിനിരത്താന്‍ 38-കാരനായ നാഗ് അശ്വിന് സാധിച്ചു. പാന്‍ഡെമിക് സമയത്ത് നിര്‍മ്മാണം ആരംഭിച്ചത് എങ്ങനെയെന്നും നാഗ് അശ്വിന്‍ തുറന്നു പറഞ്ഞു. ”സാമ്പത്തിക സൗകര്യം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ താരനിര ഞങ്ങള്‍ക്കുണ്ടായിരുന്നു. മുന്‍പ് എന്റെ കൂടെയുണ്ടായിരുന്ന നിര്‍മ്മാതാക്കളൊക്കെ ഈ ചിത്രത്തിലും എന്റെ ഒപ്പം ഉണ്ടായിരുന്നു”.

മഹാഭാരതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട് ചെയ്ത ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ആദ്യ പകുതി മന്ദഗതിയിലാണെന്ന് സിനിമാപ്രേക്ഷകരില്‍ നിന്നുള്ള ഒരു പൊതു അഭിപ്രായം. ‘ആദ്യ പകുതി മന്ദഗതിയിലാണെന്ന് ആളുകള്‍ കണ്ടെത്തിയ ഒരു സാര്‍വത്രിക പ്രതികരണമാണ്. മൂന്ന് മണിക്കൂര്‍ സിനിമയില്‍ രണ്ട് മണിക്കൂറും 54 മിനിറ്റും കാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സ്വീകരിയ്ക്കും ” – നാഗ് അശ്വിന്‍ വ്യക്തമാക്കി.

സിനിമയില്‍ മഹേഷ് ബാബു ഭഗവാന്‍ കൃഷ്ണനായി വേഷമിടുന്നു എന്ന അഭ്യൂഹങ്ങള്‍ വരുന്ന വാര്‍ത്തകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”സിനിമയില്‍ കൃഷ്ണന്‍ ഇങ്ങനെയായിരിക്കണം എന്നതില്‍ എനിക്ക് വ്യക്തതയുണ്ടായിരുന്നു. വളരെ ഉറപ്പുണ്ടായിരുന്ന ആദ്യ കാര്യങ്ങളിലൊന്ന് മറ്റാരും കാണാത്ത തരത്തിലുള്ള ഒരു കൃഷ്ണനെ അവതരിപ്പിയ്ക്കണമെന്നുണ്ടായിരുന്നു. ഞങ്ങള്‍ അവനെ ഹ്യുമനൈസ് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നില്ല.” .