യൂറോകപ്പില്‍ നിന്നും പുറത്തായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരവും ലോകഫുട്ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ലോകപ്രശസ്ത വാര്‍ത്താചാനല്‍ ബിബിസി പുലിവാല് പിടിച്ചു. സ്ളോവേനിയയ്ക്ക് എതിരേ പെനാല്‍റ്റി മിസ് ചെയ്ത മത്സരത്തിന് ശേഷം ക്രിസ്ത്യാനോയെ അവര്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന് പരിഹസിച്ച് ഹെഡ്ഡിംഗ് നല്‍കിയത് ആരാധകരുടെ എതിര്‍പ്പിന് കാരണമായി.
മിസ്സിന്റെ ഒരു ക്ലിപ്പ് കാണിക്കുമ്പോള്‍, സ്ക്രീനില്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന അടിക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. മുന്‍ ചെല്‍സി ക്യാപ്റ്റനും മുന്‍ ഇംഗ്ളീഷ് നായകനുമായ ജോണ്‍ ടെറി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തി. ഇത് ‘നാണക്കേട്’ എന്നായിരുന്നു ജോണ്‍ ടെറിയുടെ പ്രതികരണം. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കണ്ടതോടെ ബിബിസി ഇപ്പോള്‍ ഈ മോശം കമന്റിനെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. ഇത് തങ്ങളുടെ ഒരു ലഘുവായ തമാശയാണെന്നും പ്രശ്നമാക്കരുതെന്നും പറഞ്ഞു.
എക്സ്ട്രാ ടൈമില്‍ ആയിരുന്നു നിര്‍ണായക പെനാല്‍റ്റി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ നഷ്ടമാക്കിയത്. എന്നാല്‍ പെനാല്‍റ്റിയില്‍ അദ്ദേഹത്തിന്റെ ടീം വിജയിച്ചു. ‘വാക്കുകളുടെ ഒരു നാടകം എന്ന നിലയിലാണ് അടിക്കുറിപ്പ് ഉദ്ദേശിച്ചത്, മാച്ച് ഓഫ് ദി ഡേ വിശകലന ഗ്രാഫിക്സില്‍ ഞങ്ങള്‍ മുമ്പ് പലതവണ ഇത് ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.