Lifestyle

മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ ഭക്ഷണം വെളിപ്പെടുത്തി നിത അംബാനി

ചില ഭക്ഷണ വിഭവങ്ങള്‍ നമ്മളുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നതാവാറുണ്ട്. അത്തരത്തില്‍ മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ രുചിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ നിത അംബാനി. സസ്യാഹാരികളാണ് അംബാനി കുടുംബം. എപ്പോഴും മുന്‍ഗണന നല്‍കുന്നത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിലും മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്.

അംബാനി ദമ്പതികളുടെ മകൻ ആകാശിന്റെ വിവാഹ ക്ഷണ പത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട ആലൂ ചാട്ട് വാങ്ങി രുചിച്ചതിനു ശേഷമാണ് ഭർത്താവിന്റെ ഇഷ്ടങ്ങളെ കുറിച്ച്പറഞ്ഞത്.

എന്നും മുംബൈയിലെ സ്വാതി സ്‌നാക്കില്‍ നിന്നും ചാട്ടുകൾ വാങ്ങി കഴിക്കാറുണ്ടെന്നും നിത പറഞ്ഞു. കൃത്യമായി ഡയറ്റ് പിന്തുടരുകയും സസ്യാഹാരം മാത്രം കഴിക്കുകയും ചെയുന്ന മുകേഷ് ആഴ്ച്ചയിലൊരിക്കല്‍ മാത്രമാണ് പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത്. ഇഷ്ട വിഭവമാകട്ടെ സ്വാതി സ്‌നാക്കില്‍ നിന്നുള്ള പാന്‍കിയാണ്. സേവ് പൂരിയും , പാനി പൂരിയുമെല്ലാം ഇവിടെ നിന്ന് വാങ്ങാറുണ്ട്. അംബാനി കുടുംബത്തിലെ മുന്‍തലമുറയും ഈ കടയിലെ വലിയ ആരാധകരാണ്.