Featured Sports

ലോകകപ്പ് വിജയത്തിന് ശേഷം പാണ്ഡ്യ ഫോണില്‍ വിളിച്ചതാരെ? നടാഷയുമായുള്ള പ്രശ്നം കോംപ്ലിമെന്റാക്കി ?

2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം..

ബന്ധം തകര്‍ന്നു എന്ന കിംവദന്തികള്‍ പടരുമ്പോള്‍തന്നെ താനും ഹാര്‍ദിക്കും തമ്മില്‍ എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു നിഗൂഢമായി സൂചിപ്പിക്കുന്ന
ചില പോസ്റ്റുകള്‍ നടാഷ പങ്കിടുന്നു.

എന്നിരുന്നാലും, ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് 2024 ട്രോഫി നേടിയതിന് ശേഷം ഹാര്‍ദിക്കിന്റെ ആ ഫോണ്‍കോള്‍ വീട്ടിലേയ്ക്കാണെന്നറിഞ്ഞതു മുതല്‍ എല്ലാം ഓകെ ആയിട്ടുണ്ടെന്ന സൂചനയാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍കൂടിയായ പാണ്ഡ്യ പിച്ചിലിരുന്ന് വിജയമെഡല്‍ കഴുത്തിലണിഞ്ഞ് ഒരു ഫോണ്‍ കോളില്‍ മുഴുകുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരം മറുവശത്ത് ആരോടോ വളരെയധികം താല്പര്യത്തോടെ ഉന്‍ഷേവാനായി സംസാരിക്കുന്നതുകാണാം. അത് നടാഷയാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. കൊറോണ ലോക്ക്ഡൗണിനിടയില്‍ 2020 മെയ് മാസത്തിലാണ് നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക് പാണ്ഡ്യയും വിവാഹിതരായത്. അവര്‍ക്ക് അഗസ്ത്യ പാണ്ഡ്യ എന്ന ഒരു ആണ്‍കുട്ടിയുണ്ട്.

നടാഷ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ നിന്ന് ‘പാണ്ഡ്യ’ എന്ന കുടുംബപ്പേര് നീക്കം ചെയ്തതായി നെറ്റിസണ്‍സ് ശ്രദ്ധിച്ചതിന് ശേഷമാണ് അവരുടെ വേര്‍പിരിയല്‍ കിംവദന്തികള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ‘നതാഷയും ഹാര്‍ദിക്കും വേര്‍പിരിഞ്ഞോ?’ എന്ന തലക്കെട്ടിലുള്ള റെഡ്ഡിറ്റ് പോസ്റ്റ് കൂടിയായപ്പോള്‍ സംഭവം പെട്ടെന്ന് വൈറലായി. ഇരുവരും പരസ്പരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നും ഐപിഎല്‍ 2024 മത്സരങ്ങളില്‍ നടാഷയുടെ അസാന്നിധ്യവും ചര്‍ച്ചയായി..

”നടാഷയുടെ ജന്മദിനം മാര്‍ച്ച് 4 നായിരുന്നു, അന്ന് ഹാര്‍ദിക്കില്‍ നിന്ന് ഒരു പോസ്റ്റും ഉണ്ടായിരുന്നില്ല . അഗസ്ത്യ അവര്‍ക്കൊപ്പമുണ്ടായിരുന്ന പോസ്റ്റ് ഒഴികെ അവളുടെയും ഹാര്‍ദിക്കിന്റെയും സമീപകാല പോസ്റ്റുകള്‍ അവള്‍ നീക്കം ചെയ്തു. കൂടാതെ, ഈ ഐപിഎല്ലില്‍ ഗാലറിയില്‍ അവരെ കണ്ടില്ല. അവര്‍ രണ്ടുപേര്‍ക്കും ഇടയില്‍ എന്തോ കുഴപ്പമുണ്ട്,” റെഡ്ഡിറ്റ് ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം അതിനെയെല്ലാം മറികടക്കുന്ന ഹാര്‍ദിക്കിന്റെ ലോകകപ്പിലെ പ്രകടനം ഇരുവരും തമ്മിലുള്ള പ്രശ്‌നം അവസാനിച്ചതാണെന്നും ആരാധകര്‍ പറയുന്നു.