Movie News

ഗോട്ടിലെ വിജയ് യുടെ കഥാപാത്രം പോലീസ് ഓഫീസര്‍?

വെങ്കട്ട് പ്രഭുവുമായി വിജയ് കൈകോര്‍ക്കുന്ന ഗോട്ടിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രം സെപ്തംബര്‍ 5 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് നിലവിലെ വിവരം. അടുത്തിടെ സിനിമയിലെ രണ്ടാമത്തെ സിംഗിള്‍ ട്രാക്കായ ‘ചിന്ന ചിന്ന കണ്‍കള്‍’ വിജയ് യുടെ അമ്പതാം ജന്മദിനത്തിന് അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് അപ്ഡേറ്റുകളും ആരാധകരുടെ ആഘോഷങ്ങള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ഫ്രെയിം സിനിമയിലെ വിജയ് യുടെ കഥാപാത്രം സംബന്ധിച്ച ഒരു സൂചന നല്‍കുന്നെന്ന കണ്ടെത്തലിലാണ് ആരാധകര്‍. ഒരു ഫ്രെയിമില്‍, വിജയ് ആശങ്കയോടെ കാറില്‍ പോകുന്ന സീനുണ്ട്.

കാറിന്റെ വിന്‍ഡോ ഗ്ലാസ് ഒരു സന്ദേശം പ്രതിഫലിപ്പിക്കുന്നു. അതില്‍ റഷ്യന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള സന്ദേശം വിവര്‍ത്തനം ചെയ്തപ്പോള്‍ ‘ഇന്ത്യന്‍ പോലീസ് ഓഫീസര്‍, മാറി നില്‍ക്കൂ’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍, താരത്തിന്റെ കഥാപാത്രം പോലീസ് ഓഫീസറായിരിക്കുമെന്ന ഊഹാപോഹം ജനിച്ചിട്ടുണ്ട്.

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന പേരില്‍ വരുന്ന സിനിമയില്‍ വിജയ് അച്ഛനും മകനുമായി ഇരട്ട വേഷം ചെയ്യുന്നതായി വിവരമുണ്ട്. സിനിമയെക്കുറിച്ചുള്ള മറ്റൊരു സൂചന അത് ടൈം ട്രാവല്‍ ചിത്രം ആയിരിക്കുമെന്നും 2050-നെയും ഇന്നത്തെ കാലഘട്ടത്തെയും ബന്ധിപ്പിക്കുന്നതാണെന്നും കേള്‍ക്കുന്നു.

അച്ഛന്‍ വിജയ് കഥാപാത്രത്തിന് ജോഡി സ്‌നേഹയായിരിക്കും. അതേസമയം വെങ്കട്ട് പ്രഭു മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, ലൈല, ജയറാം, മോഹന്‍, വൈഭവ്, അജ്മല്‍, പ്രേംഗി അമരന്‍ തുടങ്ങിയവരും പ്രധാന താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.