മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.
ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ തടിച്ചുകൂടിയത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് പൊലീസ് അറിയിച്ചു