Movie News

എഴുപതാം സിനിമയില്ല, 69-ല്‍ വിജയ് സിനിമാഭിനയം നിര്‍ത്തും; സൂചന നല്‍കി അന്‍പതാം പിറന്നാള്‍ വീഡിയോ

രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് അണിയറ സംസാരമുണ്ട്. വെങ്കട്പ്രഭുവിന്റെ ഗോട്ട് മിക്കവാറും താരത്തിന്റെ അവസാന സിനിമാ സംരംഭമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം താരം കരിയറിലെ 69-ാം സിനിമാ കൊണ്ട് അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. താരം എഴുപതാം സിനിമ അഭിനയിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നത് സൂപ്പര്‍ഹിറ്റ് സിനിമയായ ലിയോ സിനിമയുടെ അണിയറക്കാരാണ്.

താരം ജനുവരി 22 ന് അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ട്രിബ്യൂട്ട് വീഡിയോയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. ആഗോളമായി ശ്രദ്ധ പിടിച്ചുപറ്റിയ ഈ സൂപ്പര്‍ബ് വീഡിയോ താരത്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ദിശാബോധം നല്‍കുന്നതാണ്. താരത്തിന്റെ ആദ്യ സിനിമ മുതല്‍ അവസാനം അഭിനയിച്ച സിനിമ വരെ പറയുന്ന ടിക് ടിക് അടിക്കുന്ന ഒരു ക്‌ളോക്കും ഓരോ നമ്പര്‍ മാറുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ക്‌ളോക്കിലെ ഓരോ നമ്പര്‍ മാറിമാറി വന്ന് 69 ല്‍ അത് നില്‍ക്കുന്നതും എഴുപതിലേക്ക് സൂചി മാറാത്തെ ഒടുവില്‍ ക്‌ളോക്ക് പൊട്ടിപ്പോകുന്നതുമാണ്.

ഇതില്‍ 70 ലേക്ക് ക്‌ളോക്ക് എത്താത്തത് താരം എഴുപതാമത്തെ സിനിമ സ്‌കിപ്പ് ചെയ്യുമെന്നതിന്റെ സൂചനയാണെന്നാണ് ഊഹാപോഹം. വീഡിയോ വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് അവസാനിക്കുന്നത്. നിലവില്‍ ഗോട്ട് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിജയ് നേരത്തേ എഴുപതാം സിനിമ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം 2026 തമിഴ്‌നാട് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വിജയ് ഇരിക്കുന്നത്.