ഓട്ടോമൊബൈല്‍ ഹബ്ബ, ഐടി ഹബ്ബ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസും. ആധുനിക ലോകത്തിന്റെ എല്ലാത്തരം അടിപൊളി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ നരഗത്തിന് ഇല്ലാത്തതായി ഒന്നുണ്ട്. ശരിയായ ഒരു വിമാനത്താവളം. ഈ വിവരങ്ങള്‍ വെച്ച് നഗരം ഏതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? നഗരത്തിലെ പണ്ടുമുതലുള്ള ഐക്കണ്‍ കെട്ടിടമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) സിംല ഓഫീസിന്റെ 1928 ലെ ഒരു ഏരിയല്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
അവരുടെ ആര്‍ക്കൈവില്‍ നിന്നും ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇനിപ്പറയുന്ന വിവരണം ഉള്‍ക്കൊള്ളുന്നു: ”ഐടി ഹബ്, ഓട്ടോമൊബൈല്‍ ഹബ് പക്ഷേ ഇപ്പോഴും ശരിയായ വിമാനത്താവളമില്ല”. ഇന്ത്യയില്‍ ഐടി ഹബ്ബ് എന്ന പദം ഇന്ത്യയുടെ സിലിക്കന്‍വാലി എന്നറിയപ്പെടുന്ന ബംഗലുരു നഗരവുമായി ബന്ധപ്പെട്ടതാണ്. ഇന്‍ഫോസിസ്, വിപ്രോ, എച്ച്എഎല്‍ തുടങ്ങിയ ഇന്ത്യന്‍ സംഘടനകള്‍ ഉള്‍പ്പെടെ, ആഗോളതലത്തില്‍ 80%-വും ഏറ്റവും വലിയ സാങ്കേതിക കമ്പനികളും ഇവിടെയുണ്ട്.
2017-ല്‍ ബെംഗളൂരുവില്‍ 1.5 ദശലക്ഷത്തിലധികം ഐടി പ്രൊഫഷണലുകളുണ്ടായിരുന്നു, 2020 ആകുമ്പോഴേക്കും ഇത് ഇരട്ടിയായി 8 ദശലക്ഷമായി ഉയര്‍ന്നു. ബംഗലുരു പോലെ തന്നെ 1,500-ലധികം കമ്പനികളിലായി ഐടി/ഐടിഇഎസ് മേഖലയില്‍ 9,00,000-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് രാജ്യത്തെ അതിവേഗം വളരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സങ്കേതങ്ങളിലൊന്നാണ്.
2022 – 2023 ല്‍, നഗരത്തിന്റെ ഐടി കയറ്റുമതി 2,41,275 കോടി (32 ബില്യണ്‍ ഡോളര്‍) ആയി കണക്കാക്കപ്പെട്ടു, ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയതും തെലങ്കാനയില്‍ നിന്നുള്ള കയറ്റുമതിയുടെ 50% ഉം ആയിരുന്നു. എന്നാല്‍ ഹൈദരാബാദ് ഒരു ഓട്ടോമോട്ടീവ് കേന്ദ്രമല്ല. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ട് വിമാനത്താവളങ്ങള്‍ ബെംഗളൂരുവിലും (കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), ഹൈദരാബാദിലുമാണ് (രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), എന്നത് കൂടി പരിഗണിച്ചാല്‍ മേല്‍പ്പറഞ്ഞ നഗരം ഇവ രണ്ടുമല്ല.
മുകളില്‍ കാണിച്ചിട്ടുള്ള ചിത്രം പൂനെ നഗരത്തിന്റേതാണ്്. ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിലൊന്നായ പൂനെ വാഹന നിര്‍മ്മാണത്തിനുള്ള ഒരു ഹബ്ബ് കൂടിയാണ്. പൂനെ വിമാനത്താവളം പരിമിതമായ വാണിജ്യ വിമാനങ്ങളുള്ള ഒരു വ്യോമസേനാ താവളമാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഇവിടെ സൂപ്പര്‍ കമ്പ്യൂട്ടറുകളായ മിഹിറും പ്രത്യുഷും ഉണ്ട്.’
പൂനെ, ശിവാജിനഗര്‍, പൂനെ യൂണിവേഴ്‌സിറ്റി റോഡിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും’മെറ്ററോളജിക്കല്‍ ഓഫീസ്, സിംല ഓഫീസ് എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് ഈ സൗകര്യത്തിന് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനത്തിന്റെ പേര് നല്‍കിയത് എന്ന ചോദ്യം ഉയരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഐഎംഡി യുടെ ആസ്ഥാനം 1900-കളുടെ തുടക്കത്തില്‍ ഷിംലയിലായിരുന്നു. 1928-ല്‍, കാലാവസ്ഥയും ഭൂമിശാസ്ത്രപരവുമായ നിരവധി പരിഗണനകളുടെ അടിസ്ഥാനത്തില്‍ ഇത് പൂനെയിലേക്ക് മാറ്റിയെങ്കിലും പേര് മാറിയില്ല. ഇപ്പാള്‍ ശിവാജിനഗര്‍ എന്നറിയപ്പെടുന്ന ഭംബുര്‍ദയ്ക്ക് മുകളിലൂടെയുള്ള റോയല്‍ എയര്‍ഫോഴ്‌സ് മിഡ് ഫ്‌ലൈറ്റാണ് ചിത്രം പകര്‍ത്തിയത്.