Health

ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഈ പാനീയങ്ങള്‍ ഒരിയ്ക്കലും കുടിയ്ക്കരുതേ…

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…

  • ഐസ് ടീ – ആന്റി ഓക്‌സിഡന്റുകളുണ്ടെന്ന മേന്മയുണ്ടെങ്കിലും കൃത്രിമ മധുരങ്ങളടങ്ങിയ ഐസ് ടീ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
  • സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ – വളരെയധികം കായികാഭ്യാസം ചെയ്യുന്നവര്‍ക്കാണ് സ്‌പോര്‍ട്‌സ് ഡ്രിങ്കുകളുടെ ആവശ്യം. ഇലക്ട്രോലൈറ്റ് സ്വഭാവമുള്ള സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ സാധാരണ നിലയില്‍ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെത്തിക്കുന്നത് ഏകദേശം 100 കാലറിയാണ്. ശരീരത്തില്‍നിന്നു സോഡിയം, പൊട്ടാസ്യം എന്നിവ അധികമായി നഷ്ടമാകുമ്പോഴാണ് ഇലക്ട്രോലൈറ്റ് കുടിക്കുന്നതെന്നോര്‍ക്കുക.
  • കൃത്രിമ പഴച്ചാറുകള്‍ – ധാരാളം കൃത്രിമമധുരവും പ്രിസര്‍വേറ്റീവുകളും ചേര്‍ന്നതും ഫൈബര്‍ ഘടകം ഒട്ടുമില്ലാത്തതുമായ പഴച്ചാറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.