മിസ് വേള്‍ഡ് കിരീടം നേടിയ ശേഷം, ഐശ്വര്യ റായ് ബച്ചന് അഭിനയ ലോകത്തേക്ക് ചുവടുവെക്കുകയായിരുന്നു. തുടര്‍ന്ന് അവളുടെ കരിയറില്‍ നിരവധി ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളുമായിരുന്നു സംഭവിച്ചത്. താജ് എന്ന തന്റെ ആദ്യകാല ചിത്രത്തിന് വേണ്ടി മുംതാസ് മഹല്‍ എന്ന കഥാപാത്രത്തിനായി ഐശ്വര്യ ഒരു ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു ഫോട്ടോയില്‍, ആനക്കൊമ്പ് നിറമുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായുള്ള ഐശ്വര്യയെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റൊരു ഫോട്ടോയില്‍, ചിക്കങ്കരി അനാര്‍ക്കലിയില്‍ ഐശ്വര്യ വളരെ സുന്ദരിയായി കാണപ്പെട്ടു. ഒരു രാജകീയമായ ലുക്കാണ് ഓരോ ചിത്രത്തിലും ഐശ്വയ്ക്കുള്ളത്. ഇതിഹാസമായ ഷാജഹാന്-മുംതാസ് മഹലിന്റെ പ്രണയകഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിയ്ക്കുകയായിരുന്നു.
” ബെന്‍ കിംഗ്സ്ലി ലുക്ക് ടെസ്റ്റ് ചിത്രീകരണ വേളയില്‍ ഈ ആശയം എന്നോട് പങ്കുവെച്ചിരുന്നു. സ്ക്രിപ്റ്റിന്റെ ഡ്രാഫ്റ്റ് എനിക്ക് ലഭിച്ചു, ഇപ്പോള്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പദ്ധതിയിടുകയാണ്. 2010 ഒക്ടോബറില്‍ ചിത്രം തിയറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചതിന് ശേഷം ഹോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ബെന്‍ കിംഗ്സ്ലി, പിന്നീട് ഒരിക്കലും ബോളിവുഡില്‍ പ്രവര്‍ത്തിച്ചില്ല.” – ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ മുന്‍പ് ഐശ്വര്യ വ്യക്തമാക്കി.
അതേസമയം, ജോധാ അക്ബർ, ഉംറാവു ജാൻ, തുടങ്ങിയ നിരവധി പരിയഡ് സിനിമകളില്‍ ഐശ്വര്യ റായ് ബച്ചൻ പിന്നീട് അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഐശ്വര്യയുടെ അവസാനം പുറത്തുവന്ന പൊന്നിയിൻ സെൽവൻ II ഒരു ബ്ലോക്ക്ബസ്റ്ററായി. 344.63 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി കളക്ഷൻ നേടിയത്.