Lifestyle

മുതിർന്നവരും കൗമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് ‘ഡംബ്ഫോണുകളിലേക്ക്’ തിരിയുന്നു

ദീര്‍ഘനേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മനുഷ്യരുടെ ശാരീരിക- മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നത് ഒരുതരം ആസക്തിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനു വിപരീതമായി അമേരിക്കയില്‍ മുതിർന്നവരും കൗമാരക്കാരും സ്‌മാർട്ട്‌ഫോണുകൾ ഉപേക്ഷിച്ച് ‘ഡംബ്’ മോഡല്‍ (പഴയ കീപാഡ് മാത്രമുള്ളവ) ഫോണുകളിലേയ്ക്ക് ചുവടുമാറുന്നു.

കുട്ടികൾ മാത്രമല്ല, കുടുംബത്തിലുള്ള എല്ലാവരും കൂടുതല്‍ സമയം കുടുംബാംഗങ്ങളൊപ്പം ചിലവഴിക്കാന്‍ സഹായിക്കുന്നതിന് മാതാപിതാക്കളും ഡംബ്ഫോണുകളിലേക്ക് തിരിയുന്നു. യുവാക്കൾക്കിടയിലെ ഫോൺ ശീലങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും വര്‍ദ്ധിച്ച സ്‌ക്രീൻ സമയത്തെക്കുറിച്ച് . നിരവധി സ്‌മാർട്ട്‌ഫോണുകളില്‍ നിങ്ങൾ പ്രതിദിനം നിങ്ങളുടെ ഫോണിൽ ശരാശരി എത്രമാത്രം ഉറ്റുനോക്കിയിരിക്കുന്നു എന്നറിയാനുള്ള ഓപ്ഷനുണ്ട്.

വടക്കേ അമേരിക്കയിലും ഡംഫോണുകളുടെ വിൽപ്പന വർധിച്ചുവരികയാണ്. എന്നാല്‍ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ചില ആപ്പുകൾ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് സ്മര്‍ട്ടഫോണുകള്‍ ഉപേക്ഷിക്കല്‍ പ്രായോഗികമാണോ എന്ന ആശങ്ക മാതാപിതാക്കള്‍ക്കുണ്ട്.സോഷ്യൽ മീഡിയിലെ ചില ആപ്പുകൾ വയർലെസ് ആയി ബ്ലോക്ക് ചെയ്യാൻ ഫോണിന് നേരെ ടാപ്പ് ചെയ്യുന്ന “unpluq” എന്ന ഉപകരണമാണ് ഇക്കാര്യത്തില്‍ ഒരു പരിഹാരമാർഗ്ഗം. രക്ഷിതാക്കൾക്ക് ഈ ടാഗ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ നിയന്ത്രിക്കാനും ഉപയോഗം നിരീക്ഷിക്കാനും കഴിയും.

ആപ്പുകളിൽ നിന്നും സോഷ്യൽ മീഡിയ പരസ്യങ്ങളിൽ നിന്നും ശതകോടിക്കണക്കിന് ഡോളറിന്റെ വരുമാനം ഉള്ളതിനാൽ, വൻകിട കമ്പനികൾ ഇതിനെ പ്രോത്സാഹിപ്പിക്കാനുള്ള സാദ്ധ്യത കുറവാണ്.