ദുബായ് : സ്വപ്‌നനഗരിയായ ദുബായിയില്‍ ഇന്ത്യന്‍ സിനിമ , ക്രിക്കറ്റ് താരങ്ങളെത്തിയാല്‍ ഒരാളുടെ മുമ്പില്‍ തലകുനിക്കാതെ പോകാറില്ല. അത് മാറ്റാരുമല്ല ദുബായിലെ അറിയപ്പെടുന്ന ഹെര്‍ സ്റ്റൈലിസ്റ്റായ ഡാനിഷ്ഹനീഫ്.നമ്മുടെ സ്വന്തം ഹൃത്വിക് റോഷന്‍, സഞ്ജയ് ദത്ത് തുടങ്ങി മലയാളികളുടെ നിവിന്‍ പോളി വരെയും ഇദ്ദേഹത്തിന്റെ സലൂണിലെത്തി മുടി വെട്ടാറുണ്ട്.കെ എല്‍ രാഹുല്‍, ശുഭ് മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും ഇവിടെ എത്താറുണ്ട്.
മുടി മുറിക്കാന്‍ മാത്രമായി പതിവ് കാര്‍ക്ക് 150 ദിര്‍ഹമാണ് നിരക്ക് . എന്നാല്‍ ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. വി ഐപി ഉപയോക്താക്കളോട് 1500 ദിര്‍ഹം വരെ വാങ്ങാറുണ്ടത്രേ. തന്റെ വിജയത്തിന് പിന്നിലെ രഹസ്യം കഠിനാധ്വാനവും ആത്മധൈര്യവുമാണെന്ന് ഡാനിഷ് പറയുന്നു.
ഡാനിഷിന്റെ പിതാവ് ഡല്‍ഹിയില്‍ അറിയപ്പെടുന്ന ബാര്‍ബറായിരുന്നു. ഡാനിഷ് ആദ്യമായി ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയത് ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷനാണ്. അത് നടന്നത് ഗുസാരിഷ് എന്ന ചിത്രത്തിന്റെ നിര്‍മാണവേളയിലായിരുന്നു. 2010ലാണ് ദുബായിലേക്ക് മാറിയത് അധികം വൈകാതെ 2016ല്‍ കരാമയില്‍ സ്വന്തമായി സ്ഥാപനവും തുടങ്ങി. ആദ്യ കാലങ്ങളില്‍ പ്രതിമാസ ശമ്പളം 2500 ദിര്‍ഹമായിരുന്നു. ഇപ്പോള്‍ ഒരു മാസം ഈ യുവാവ് സമ്പാദിക്കുന്നത് 45,000 ദിര്‍ഹമാണ്.ഇവിടെ 28 പേരോളം ജോലിചെയ്യുന്നുണ്ട്.