സൗത്ത് സിനിമകള്‍, സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ വളരെയധികം അംഗീകാരം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ‘ബാഹുബലി’യുടെ റിലീസിനും മെഗാ വിജയത്തിനും ശേഷം. അടുത്തിടെ വിജയ്, തൃഷ കൃഷ്ണന് എന്നിവര്‍ അഭിനയിച്ച ‘ലിയോ’യും രജനികാന്തും തമന്ന ഭാട്ടിയ എന്നിവരും അഭിനയിച്ച ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനും കാരണമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി ആരാണെന്ന് അറിയാമോ?.
CNBC TV18ലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി നയന്‍താരയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്’ എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. ഈ ചിത്രത്തിന് താരം ഈടാക്കിയത് 10 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായ ഷാരൂഖ് ഖാന്റെ ‘ജവാന്’ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് കൂടാതെ, 183 കോടി രൂപ ആസ്തിയുള്ള, ഏറ്റവും ധനികയായ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര.
മറ്റ് തെന്നിന്ത്യന്‍ നടിമാരുടെ പ്രതിഫലം നോക്കുകയാണെങ്കില്‍. സാമന്ത റൂത്ത് പ്രഭു ഒരു ചിത്രത്തിന് ഈടാക്കുന്നത് 3.5 മുതല്‍ 4 കോടി വരെയാണ്. ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് രശ്മിക മന്ദാന ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്ജുന് നായകനാകുന്ന ‘പുഷ്പ 2: ദ റൈസ്’ എന്ന ചിത്രമാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. തമന്ന ഭാട്ടിയ ഒരു സിനിമയ്ക്ക് ഈടാക്കുന്നത് 2 മുതല്‍ 3.5 കോടി വരെയാണ്. രജനികാന്തിനൊപ്പം ‘ജയിലര്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന് നടി മൂന്ന് കോടി രൂപയാണ് ഈടാക്കിയത്.