കര്‍ണാടകയിലെ ബെലഗാവി ജില്ലാ ആശുപത്രിയില്‍ പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പുമായി എത്തിയത് ജീവനക്കാരെ ഞെട്ടിച്ചു. തനിക്ക് ശരിയായ ചികിത്സ കിട്ടുന്നതിന് വേണ്ടിയാണ് ഇയാള്‍ പാമ്പുമായി എത്തിയത്. വീട്ടിലേക്ക് കയറിവന്ന പാമ്പിനെ പിടികൂടി ഗ്രാമത്തന്റെ പ്രാന്തപ്രദേശത്ത് വിട്ടയയ്ക്കുന്നതിനിടയിലായിരുന്നു ഇയാള്‍ക്ക് കടിയേറ്റത്.
ബലഗാവി താലൂക്കിലെ ഹുഞ്ചനട്ടി ഗ്രാമവാസിയായ ഷാഹിദിന് പാമ്പിനെ പിടിക്കാനുള്ള കഴിവുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. പിരിമുറുക്കമുള്ള സാഹചര്യത്തിലും ശാന്തത കൈവിടാതെ ഷാഹിദ് വീണ്ടും പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കി ആശുപത്രിയില്‍ എത്തിച്ചു. പ്ലാസ്റ്റിക് പെട്ടിയില്‍ അടച്ച പാമ്പിനെ കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. പാമ്പ് ഏത് ഇനത്തില്‍ പെട്ടതാണെന്ന് തനിക്കറിയില്ലെന്നും അതിനാലാണ് പാമ്പിനെ കൂടെ കൊണ്ടുവന്നതെന്നും ഷാഹിദ് ആശുപത്രി ജീവനക്കാരോട് പറഞ്ഞു.
ശരിയായ ചികിത്സാരീതി പ്രയോഗിക്കാന്‍ ഇത് ഡോക്ടര്‍മാരെ സഹായിക്കുമെന്ന് പറഞ്ഞ ഷാഹിദ് ചികിത്സയ്ക്ക് ശേഷം ഇഴജന്തുവുമായി മടങ്ങി. ഒരു വര്‍ഷം മുമ്പ് ഒഡീഷയിലും സമാനമായ സംഭവം നടന്നിരുന്നു. ശ്രീമന്ത മല്ലിക്കേ എന്നയാളാണ് പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ പാമ്പിനെ ജാജ്പൂരിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ചത്.