തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്ന നായികമാരില്‍ മുന്‍നിരയിലാണ് തൃഷ. 20 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്ത് സഞ്ചരിക്കുന്ന അവര്‍ ഏകദേശം 15 വര്‍ഷമായി മുന്‍നിര നടിയാണ്.
പൊന്നിയുടെ സെല്വന്, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിദാലിയ, തക് ലൈഫ്, റാം, വിശ്വംബര, ‘സതുരംഗ വേട്ടൈ’ (2014) യുടെ രണ്ടാം ഭാഗം, ‘സതുരംഗ വേട്ടൈ 2’, തുടങ്ങി നിരവധി ചിത്രങ്ങളാണ് തൃഷയുടെ കൈയിലുള്ളത്. ഇതുകൂടാതെ വിജയ്യുടെ ഗോട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് അവര്‍ ഐറ്റം നമ്പറുമായി വരുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ജിത്തുജോസഫിന്റെ ‘റാ’ മിലൂടെ മലയാളത്തിലും താരം എത്തുന്നുണ്ട്.
നടി തൃഷ 12 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ സിനിമാ മേഖലയിൽ തൃഷയുടെ ആദ്യ പ്രതിഫലം എത്രയാണെന്ന് പലർക്കും അറിയില്ല.
നടിയായി തൃഷയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 1999 ലെ ജോഡി. പ്രശാന്ത്, സിമ്രാന് എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ നായികയുടെ സുഹൃത്തുക്കളിലൊരാളായി തൃഷ അഭിനയിച്ചു. ജോഡിയിലെ അഭിനയത്തിന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപയാണ്. ആദ്യ അവസരം ലഭിക്കുമ്പോൾ നടിക്ക് വെറും 16 വയസ്സായിരുന്നു.
പിന്നീട് 2002 ലെ ‘മൗനം പേസിയാതെ’ (2002) എന്ന ചിത്രത്തിലായിരുന്നു അവരുടെ ആദ്യ നായികാ വേഷം. ‘ഖട്ടാ മീഠ’യിലൂടെ ബോളിവുഡില്‍ അരങ്ങേറിയെങ്കിലും ബോക്സ് ഓഫീസില്‍ വിജയം നേടാനായില്ല.