Celebrity

ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ബോഡി ഷെയ്മിംഗ് നേരിട്ടു ; വിഷാദത്തോട് പോരാടി, തുറന്ന് പറഞ്ഞ് പ്രിയപ്പെട്ട താരം

ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും സുഗന്ധ തുറന്നു പറഞ്ഞിരുന്നു.

ഗര്‍ഭകാലം പൂര്‍ത്തിയായപ്പോള്‍ താനും ഭര്‍ത്താവ് ഡോക്ടര്‍ സങ്കേത് ഭോസാലെയും സി-സെക്ഷന് പോകാന്‍ തീരുമാനിച്ചതായി എടൈമിനോട് സംസാരിക്കുമ്പോള്‍ സുഗന്ധ പറഞ്ഞു. ആദ്യത്തെ മൂന്ന് ദിവസം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുഗന്ധ വെളിപ്പെടുത്തി. ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മകള്‍ക്ക് അണുബാധ പിടിപെട്ടു. സുഗന്ധയുടെ കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. ”എന്റെ മകളുടെ ജനനത്തിന് ശേഷം ഞാന്‍ വളരെ മോശമായ ഘട്ടത്തിലൂടെ കടന്നുപോയി. വളരെയധികം കാര്യങ്ങള്‍ പ്രസവാനന്തരം ഞാന്‍ കൈകാര്യം ചെയ്യുകയായിരുന്നു, ഓപ്പറേഷന്റെ സ്റ്റിച്ച് കാരണം എനിക്ക് വേദന ഉണ്ടായിരുന്നു. എന്റെ മകള്‍ എന്‍ഐസിയുവിലായിരുന്നു. അതൊരു ദുഷ്‌കരമായ ഘട്ടമായിരുന്നു.” – സുഗന്ധ മിശ്ര പറഞ്ഞു.

കുഞ്ഞിന്റെ ജനനത്തിനു ശേഷം, അമിതമായി സെന്‍സിറ്റീവ് ആയ ഒരു ഘട്ടം ഉണ്ടായിരുന്നുവെന്ന് സുഗന്ധ വെളിപ്പെടുത്തി. ‘ചെറിയതും നിസ്സാരവുമായ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കരയാന്‍ തുടങ്ങും. എല്ലാ സമയത്തും ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിത്തീരുകയും ചെയ്തു. എനിക്ക് അനുഭവിച്ച വേദന എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, പിന്നെ എന്റെ മകളെ NICU വില്‍ കാണുന്നത് കഠിനമായിരുന്നു. എല്ലാരും എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു,’ – അവര്‍ കൂട്ടിച്ചേര്‍ത്തു.