Celebrity

അമേരിക്കന്‍ സൗന്ദര്യമത്സര വിജയികള്‍ എന്തുകൊണ്ട് പിന്മാറി? കാരണം തുറന്നടിച്ച് അമ്മമാരുടെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ സൗന്ദര്യമത്സര ജേതാക്കളായ രണ്ടു സുന്ദരികള്‍ തങ്ങളുടെ സുന്ദരിപ്പട്ടം താഴെ വെച്ചത് വന്‍ വിവാദത്തിന് കാരണമായി മാറിയിരുന്നു. 2023ലെ മിസ് യുഎസ്എ, 2023ലെ മിസ് ടീന്‍ യുഎസ്എ കിരീടങ്ങള്‍ ചൂടിയ നോലിയ വോഗ്റ്റിന്റെയും ഇന്ത്യന്‍ വംശജ ഉമാസോഫിയ ശ്രീവാസ്തവയുമാണ് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ ഇവര്‍ പട്ടം രാജിവെച്ചതിന്റെ കാരണത്തെക്കുറിച്ച് ഇരുവരുടേയും അമ്മമാര്‍ വെളിപ്പെടുത്തി. ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ഇരുവരും ആ സത്യങ്ങള്‍ വെളിപ്പെടുത്തിയത്.

തങ്ങളുടെ പെണ്‍മക്കള്‍ക്ക് പുരുഷന്മാരില്‍ നിന്ന് അനാവശ്യമായ ലൈംഗികാതിക്രമങ്ങള്‍ ലഭിച്ചിരുന്നതായി ഇരുവരും വെളിപ്പെടുത്തി. വിജയികളോടുള്ള പൊതുജനങ്ങളുടെ പെരുമാറ്റം തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സംഘാടകരുടെ പ്രതിനിധികള്‍ പറഞ്ഞു. അവര്‍ക്ക് സമ്മാനങ്ങളില്‍ എന്ത് ലഭിച്ചില്ല എന്നതല്ലാ ഇവിടെ വിഷയമെന്നും അവര്‍ എങ്ങനെയെല്ലാം മോശമായി പെരുമാറി എന്നതാണ് പ്രശ്‌നമെന്നും എങ്ങിനെയാണ് ഭീഷണിപ്പെടുത്തുകയും മൂലക്കിരുത്തുകയും ചെയ്തത് എന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

പ്രധാന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ മറ്റ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് തങ്ങള്‍ ഇക്കാര്യം സംസാരിക്കുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു. ചൊവ്വാഴ്ച, മിസ് ടീന്‍ യുഎസ്എ റണ്ണറപ്പായ സ്റ്റെഫാനി സ്‌കിന്നറും കിരീടം നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ശ്രീവാസ്തവ മെയ് 8 ന് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചിരുന്നു. തന്റെ വ്യക്തിപരമായ മൂല്യങ്ങള്‍ സംഘടനയുടെ നിര്‍ദ്ദേശവുമായി പൂര്‍ണ്ണമായും യോജിക്കുന്നതല്ല എന്നായിരുന്നു അവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.

”അവരുടെ സ്വപ്നങ്ങളുടെ ജോലി ഒരു പേടിസ്വപ്നമായി മാറി,” മിസ് ടീന്‍ യുഎസ്എ വിജയിയുടെ അമ്മ ബാര്‍ബറ ശ്രീവാസ്തവ ചൊവ്വാഴ്ച പറഞ്ഞു. കരാറിന്റെ ഭാഗമായി തങ്ങളുടെ പെണ്‍മക്കള്‍ മിസ് യുഎസ്എ ഓര്‍ഗനൈസേഷനിലെ തങ്ങളുടെ യഥാര്‍ത്ഥ അനുഭവങ്ങളെക്കുറിച്ച് എന്നെന്നേക്കുമായി നിശ്ശബ്ദരായി നില്‍ക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നുവെന്ന് ബാര്‍ബറയും ജാക്കലിന്‍ വോയിഗും പറഞ്ഞു.