സൂപ്പര്‍മോഡലായ കേറ്റ്മോസ് പ്രണയത്തിലായി എന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. റോക്കര്‍ ജാമി ഹിന്സുമായി മുമ്പ് വിവാഹിതയും ബേബിഷാംബിള്സ് ഗായകന് പീറ്റ് ഡോഹെര്ട്ടിയുമായി ഡേറ്റിംഗും ചെയ്തിരുന്ന 50 കാരിയായ ബ്രിട്ടീഷ് താരത്തിന്റെ ഇത്തവണത്തെ പ്രണയത്തില്‍ മൂക്കത്ത് വിരല്‍വെച്ചുപോയ അനേകരുണ്ട്.
50 വയസ്സ് പിന്നിട്ട താരം പുതിയതായി കണ്ടെത്തിയിരിക്കുന്ന കാമുകന് തന്റെ പകുതി വയസ്സ് മാത്രം പ്രായമുള്ളയാളാണ്. പക്ഷേ കക്ഷി അത്ര നിസ്സാരക്കാരനല്ല താനും. കരീബിയന്‍ ഇതിഹാസ റെഗ്ഗി പാട്ടുകാരന് ബോബ് മര്‍ലിയുടെ കൊച്ചുമകന് സ്കിപ്പ് മാര്‍ലിയാണ് പുതിയ കാമുകന്. 27 കാരനായ സ്കിപ്പ്, അവിവാഹിതനാണെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്തിടെയാണ് കേറ്റ് ദീര്‍ഘകാല കാമുകനായ കൗണ്ട് നിക്കോളായ് വോണ്‍ ബിസ്മാര്‍ക്കുമായി ബന്ധപ്പെട്ടത്. എന്നാല്‍ താരത്തിന്റെ തുര്‍ക്കി യാത്രയില്‍ നിക്കോളായിയെ കാണാനില്ലായിരുന്നു.
2015 ജൂലൈയില്‍ ദി കില്ലിന്റെ ഗിറ്റാറിസ്റ്റില് നിന്ന് വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കേറ്റും സൊസൈറ്റി ഫോട്ടോഗ്രാഫര്‍ നിക്കോളായും ഡേറ്റിംഗ് ആരംഭിച്ചു. 2016-ന്റെ അവസാനത്തില്‍ അപ്രതീക്ഷിതമായ ഒരു താല്‍ക്കാലിക പിളര്‍പ്പ് ഉണ്ടായെങ്കിലും വീണ്ടും ഒന്നിച്ചിരുന്നു. 2020 നവംബറില്‍, കേറ്റിന്റെ ഇടത് കൈയില്‍ ഒരു വലിയ മോതിരം കണ്ടെത്തിയതിനാല്‍ വിവാഹനിശ്ചയ കിംവദന്തികള്‍ ശക്തമായി. പിന്നീട് അതും അവസാനിച്ചു.
സ്കിപ്പുമായുള്ള കേറ്റ്മോസിന്റെ തുര്‍ക്കി സന്ദര്‍ശനത്തിന് ശേഷം ഇരുവരും ലണ്ടനില്‍ തിരിച്ചെത്തി. പൊതുവേദിയില്‍ ഇരുവരുടേയും ആദ്യത്തെ പ്രത്യക്ഷപ്പെടലാണ്. ലണ്ടനിലെ ടേറ്റ് മോഡേണിലെ ഗുച്ചി ക്രൂയിസ് ഫാഷന്‍ ഷോയില്‍ ഇരുവരും അടുത്തടുത്ത് ഇരിക്കുന്ന നിലയില്‍ കണ്ടെത്തി. ബോബ് മാര്‍ലിയുടെ രണ്ടാമത്തെ മകള്‍ സെഡെല്ലയുടെ മകനാണ് സ്കിപ്പ്. മുന്‍ കാമുകന് ജെഫേഴ്സണില്‍ കേറ്റിന് ഒരു മകളുണ്ട്.