Health

എന്താണ് സൗദിയില്‍ മയോണൈസില്‍ നിന്നുണ്ടായ ബോട്ടുലിസം വിഷബാധ ?

റിയാദില്‍ ഹാംബർഗിനി ഭക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേസുകളുടെ റിപ്പോർട്ട് വന്നതോടെയാണ് ബോട്ടുലിസം വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 75 പേർക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് റിപ്പോര്‍ട്ട്, ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഹാംബർഗിനി ഭക്ഷ്യ ശൃംഖല ഉപയോഗിക്കുന്ന ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തിയതായിട്ടാണ് വിവരം. രുചികരമായ മയോണൈസ് ദോഷകരവുമാകാം എന്ന് നാം ഓർക്കേണ്ടതുണ്ട്. കാലഹരണപ്പെട്ടതോ ചീത്തയായതോ ആയ മയോണൈസ് ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

ഇന്ന് അല്‍ഫാമും കുഴിമന്തിയും കഴിക്കുമ്പോള്‍ മയോണൈസ് മസ്റ്റാണ്. മയോണൈസ് കിട്ടിയില്ലെങ്കിലും ചോദിച്ച് വാങ്ങാനും നമ്മള്‍ മടിക്കാറില്ല.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം നമ്മുടെ ഭക്ഷണത്തില്‍ പ്രധാന സ്ഥാനം വഹിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും ജീവന് പോലും ഭീഷണിയാകാറുമുണ്ട്.കലാഹരണപ്പെട്ടതാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.

ബോട്ടുലിസം എന്നത്

ഓക്‌സിജന്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ വളരുന്ന ബാക്ടീരിയയാണ് . ഇത് ശരിയായി സൂക്ഷിക്കാത്ത ടിന്നില്‍ അടച്ചതും വാക്വം പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളില്‍ കാണാറുണ്ട്. ഇത് ശരീരത്തില്‍ വേഷം ഉത്പാദിപ്പിക്കുന്നു. നാഡീവ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ച് കുറച്ച് മണിക്കൂറിനുള്ളില്‍മുഖത്തും പേശികളിലും ബലഹീനത, ഇരട്ട കാഴ്ച്ച, ശ്വാസതടസ്സം എന്നവ അനുഭവപ്പെട്ടേക്കാം. ഗുരുതര സന്ദര്‍ഭങ്ങലില്‍ മരണത്തിലേക്ക് വരെ നയിക്കാം.

ഇതിന് വളരെ വേഗം തന്നെ ചികിത്സ തേടണം. ശരിയായ ചികിത്സ ലഭിച്ചാല്‍ രോഗി മരിക്കുന്നതിനായുള്ള സാധ്യത 7 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. പാചകം ചെയ്ത് ചൂടോടെയുള്ള ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പാകം ചെയ്യുമ്പോഴുള്ള ചൂടില്‍ ബാക്ടീരിയകള്‍ നശിക്കുന്നു. സാധാരണയായി ക്ലോസ്ട്രീയം ബോട്ടുലിസം ബാക്ടീരിയ ഉണ്ടാകുന്നത് വളരെ കുറവാണ്.