Oddly News

‘തൊപ്പിദേവി’ ; മാനസിക വൈകല്യമുള്ള സ്ത്രീ കുടിച്ച കാപ്പിയുടെ ബാക്കി പ്രസാദമായി കഴിക്കാന്‍ ഭക്തരുടെ തിരക്ക്

തിരുവണ്ണാമലൈയിലെ പ്രാകൃതവസ്ത്രം ധരിച്ച് തെരുവില്‍ നടക്കുന്ന സ്ത്രീയുടെ അനുഗ്രഹം വാങ്ങാനും അവര്‍ കുടിച്ച് ഉപേക്ഷിക്കുന്ന കാപ്പി പ്രസാദമായി കുടിക്കാനും ഭക്തരുടെ തിരക്ക്. ‘തൊപ്പിയമ്മ’ എന്ന് വിളിക്കപ്പെടുന്ന ദേവിയായി കരുതുന്നവര്‍ പ്രദേശത്ത് ഏറെയാണ്.

തൊപ്പി അമ്മയുടെ അടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നതും നഗരത്തിലൂടെ ലക്ഷ്യമില്ലാതെ അലയുന്ന അവരെ പിന്തുടരുകയും ചെയ്യുന്നത് തിരവണ്ണാമലയില്‍ പതിവ് കാഴ്ചയാണ്. വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള തൊപ്പിദേവിയെ ആള്‍ക്കാര്‍ പിന്തുടരുന്നതും അവര്‍ കുടിച്ചു ബാക്കി വെയ്ക്കുന്ന കാപ്പി അനുയായികള്‍ എടുത്തു കുടിക്കുന്നതുമായ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

മാനസിക വൈകല്യമുള്ള ഭവനരഹിതയായ സ്ത്രീയെപ്പോലെയാണ് വൃദ്ധയെ കാണുന്നത്. അതേസമയം ഡസന്‍ കണക്കിന് ആളുകള്‍ അവളെ സ്തുതിക്കുകയും അവരുടെ ഓരോ പ്രവൃത്തിയും ദൈവികവും ലക്ഷ്യപൂര്‍ണ്ണവുമാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

അതേസമയം തൊപ്പി അമ്മ മിക്കപ്പോഴും തന്റെ ഭക്തരെ അവഗണിക്കുന്നു, മാത്രമല്ല നിഗൂഢ ശക്തികളുള്ള ഒരു തികഞ്ഞ വ്യക്തിയായി താന്‍ ആരാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതായി പോലും ഭാവിക്കുന്നില്ല. ദിവസം മുഴുവന്‍ അവര്‍ നടക്കുമ്പോള്‍ ആളുകള്‍ പിന്തുടരുന്നു.