തമിഴ്‌നാട്ടിലെ പ്രശസ്തമായ അണ്ണാമലയാർ ക്ഷേത്രത്തിന് സമീപമുള്ള ഇടുങ്ങിയ ‘മോക്ഷ മാർഗ്ഗം’ പാതയിൽ കുടുങ്ങി ഭക്തൻ മരിച്ചതിന് പിന്നാലെ, അവിടെ മുൻപുണ്ടായ മറ്റൊരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നു. ഇതോടെ തീർത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ദാരുണമായ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതേ പാറയിടുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പാടുപെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധികൃതർ എന്തുകൊണ്ട് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ Read More…
Tag: Tiruvannamalai
‘തൊപ്പിദേവി’ ; മാനസിക വൈകല്യമുള്ള സ്ത്രീ കുടിച്ച കാപ്പിയുടെ ബാക്കി പ്രസാദമായി കഴിക്കാന്‍ ഭക്തരുടെ തിരക്ക്
തിരുവണ്ണാമലൈയിലെ പ്രാകൃതവസ്ത്രം ധരിച്ച് തെരുവില്‍ നടക്കുന്ന സ്ത്രീയുടെ അനുഗ്രഹം വാങ്ങാനും അവര്‍ കുടിച്ച് ഉപേക്ഷിക്കുന്ന കാപ്പി പ്രസാദമായി കുടിക്കാനും ഭക്തരുടെ തിരക്ക്. ‘തൊപ്പിയമ്മ’ എന്ന് വിളിക്കപ്പെടുന്ന ദേവിയായി കരുതുന്നവര്‍ പ്രദേശത്ത് ഏറെയാണ്. തൊപ്പി അമ്മയുടെ അടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നതും നഗരത്തിലൂടെ ലക്ഷ്യമില്ലാതെ അലയുന്ന അവരെ പിന്തുടരുകയും ചെയ്യുന്നത് തിരവണ്ണാമലയില്‍ പതിവ് കാഴ്ചയാണ്. വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള തൊപ്പിദേവിയെ ആള്‍ക്കാര്‍ പിന്തുടരുന്നതും അവര്‍ കുടിച്ചു ബാക്കി വെയ്ക്കുന്ന കാപ്പി അനുയായികള്‍ എടുത്തു കുടിക്കുന്നതുമായ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. Read More…


