Movie News

മുംബൈക്കാരിയായിട്ടും 27 വര്‍ഷം ആരും ഹിന്ദിയില്‍ അവസരം തന്നില്ല ; കാരണം വെളിപ്പെടുത്തി നടി ജ്യോതിക

ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ ജ്യോതിക ഉത്തരേന്ത്യക്കാരിയാണ്. 90 കളുടെ അവസാനത്തില്‍ സിനിമയില്‍ എത്തിയയാളാണ്. ഇതിനകം 50 സിനിമകളില്‍ നായികയായികുകയും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ നായികയാകുകയും ചെയ്തു. എന്നാല്‍ 1998 ല്‍ ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ നടി മറ്റൊരു ബോളിവുഡ്‌സിനിമ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കേറിയ മുന്‍നിര നായികയായിട്ടും നടിയെ ബോളിവുഡ് 27 വര്‍ഷം തഴഞ്ഞുകളഞ്ഞു.

ഹിന്ദിസിനിമകളില്‍ രണ്ടര ദശകത്തോളം സമയം തനിക്ക് ഒരു സിനിമ ചെയ്യാതെ പോയതിന് കാരണം തനിക്ക് ബോളിവുഡില്‍ നിന്നും ഒരു ഓഫറുകള്‍ പോലും വരാതിരുന്നത് കൊണ്ടാണെന്നും നടി പറഞ്ഞു. തന്റെ ആദ്യ സിനിമ ഹിന്ദിയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഡോളി സജാ കെ രഖ്‌ന’ ആയിരുന്നു. എന്നാല്‍ ആ സിനിമ വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യ സിനിമ പരാജയപ്പെട്ടത് കൂടുതല്‍ അവസരം ഹിന്ദിയില്‍ നിന്നും വരുന്നതിന് തടസ്സമായി. അതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സിനിമകളിലേക്ക് ഇറങ്ങിയ നടിക്ക് അവിടെ ഏറെ അവസരങ്ങള്‍ കിട്ടുകയും ചെയ്തു. തെന്നിന്ത്യയില്‍ താരമായി മാറിയതോടെ താന്‍ ദക്ഷിണേന്ത്യക്കാരിയാണെന്ന് ബോളിവുഡ് സംവിധായകര്‍ ധരിച്ചു. അതായിരിക്കാം തനിക്ക് ബോളിവുഡില്‍ അവസരം കുറയാന്‍ കാരണമായതെന്ന് നടി കരുതുന്നു. പഞ്ചാബിയായ ജ്യോതിക പഠിച്ചതും വളര്‍ന്നതും മുബൈയിലാണ്. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്.

അതേസമയം തന്റെ സിനിമജീവിതം വളരെ മഹത്തരമായ ഒരു കാര്യമായിട്ടാണ് നടി കരുതുന്നത്. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ബോളിവുഡില്‍ തിരിച്ചെത്തിയ സിനിമയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ‘ശൈത്താന്‍’. ഈ സിനിമയുടെ വന്‍ വിജയം നടിക്ക് മറ്റു രണ്ടു ഹിന്ദിസിനിമകളിലേക്ക് കൂടി അവസരം നല്‍കി. ശ്രീകാന്ത്, ദാബാ കാര്‍ട്ടല്‍ എന്നീ സിനിമകളാണ് നടിയുടേതായി പുറത്തുവന്നത്.