Health

സാരി ഉടുത്താല്‍ കാന്‍സര്‍ വരുമോ? അറിയാം  ‘സാരി കാന്‍സറി’നെപ്പറ്റി

അര്‍ബുദത്തിന് കാരണമാകുന്ന പല വസ്തുക്കളെപ്പറ്റിയും നാം വായിച്ചട്ടുണ്ടാകും. എന്നാല്‍ ആ കൂടെയൊന്നുംതന്നെ സാരി എന്ന പേര് കേട്ടിട്ടില്ല. ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത് സാരി ധരിക്കുന്നത് അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ്. എന്നാല്‍ സാരിയല്ല അതിന് താഴെ മുറിക്കിക്കെട്ടുന്ന പാവാടയാണ് ഈ കഥയിലെ വില്ലന്‍.

1945 കളില്‍ ധോത്തി അര്‍ബുദത്തിനോട് ചേര്‍ന്ന് തന്നെ പറയപ്പെട്ടു തുടങ്ങിയ വാക്കാണ് സാരി അര്‍ബുദം. വളരെ മുറുക്കി അരക്കെട്ടില്‍ മുണ്ടും അടിപാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന ചര്‍മ്മാര്‍ബുദമാണ് ഇത്. സാരിയോടൊപ്പം പാവാട ധരിക്കാതെ പറ്റില്ല. നിരന്തരമായി പാവാടയോ ജീന്‍സോ  മുറുക്കി അരയില്‍ കെട്ടിമ്പോൾ അത് ഉരഞ്ഞ് ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളുമൊക്കെ ഉണ്ടാകാറുണ്ട് ഇതാണ് പിന്നീട് ചര്‍മ്മാര്‍ബുദമായി മാറുന്നത്.

അരക്കെട്ടിലെ ചുവന്ന പാടുകള്‍, കുരുക്കള്‍, മുഴകള്‍ എന്നിവയൊക്കെയാണ് കാര്‍സിനോമയുടെ ലക്ഷണങ്ങള്‍. കുരുക്കളും പൊട്ടലുകളുമൊക്കെ  വരുന്നവര്‍ കുറെ കാലത്തേക്ക് സാരി പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാത്രിയില്‍ മോയ്‌സ്ച്യൂറൈസിങ് ക്രീമുകള്‍ തേക്കുന്നതും നന്നായിരിക്കും.