Celebrity

മെറ്റ് ഗാലയിലെ ആലിയയുടെ ലുക്ക് 2017-ലെ ദീപിക പദുക്കോണിന്റെ ലുക്ക് കോപ്പി ചെയ്തതെന്ന് നെറ്റിസണ്‍സ്

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നാണ് മെറ്റ് ഗാല. നിരവധി താരങ്ങളാണ് ലോകത്തെ ഏറ്റവും ഫാഷന്‍ മാമാങ്കത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. ഇത്തവണത്തെ മെറ്റ് ഗാല ഫാഷന്‍ വീക്കില്‍ എത്തിയ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ലുക്ക് വളരെയധികം ചര്‍ച്ചയായിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരി അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയില്‍ എത്തിയത്.

എന്നാല്‍, ആലിയ ഭട്ടിന്റെ ലുക്ക് ദീപിക പദുക്കോണ്‍ മുന്‍പ് ചെയ്ത ലുക്ക് അതേ പോലെ കോപ്പി ചെയ്താണ് സബ്യസാചി ഡിസൈനുകള്‍ തയ്യാറാക്കിയതെന്നാണ് നെറ്റിസണ്‍സിന്റെ ആരോപണങ്ങള്‍. മെറ്റ് ഗാല 2024-ന്റെ തീം, ‘ദ ഗാര്‍ഡന്‍ ഓഫ് ടൈം’ പ്രമേയമാക്കി ആലിയ ഭട്ട് ഒരു പൂക്കളുള്ള സാരിയാണ് ധരിച്ചത്. ഒപ്പം ബട്ടര്‍ഫ്‌ലൈ ബ്ലൗസും റഫള്‍ഡ് സ്ലീവ് ഫീച്ചര്‍ ചെയ്തു. നടിയുടെ വസ്ത്രധാരണത്തെ ചില നെറ്റിസണ്‍സ് അഭിനന്ദിച്ചപ്പോള്‍ ഒരു വിഭാഗം പറയുന്നത് മുന്‍പ് ദീപിക പദുക്കോണും കത്രീന കൈഫും ഇതേ തരത്തിലുള്ള സാരി ലുക്കില്‍ എത്തിയിരുന്നുവെന്നും അതുകൊണ്ടു തന്നെ അവരെ ആലിയ കോപ്പി ചെയ്തതാണെന്നുമാണ് നെറ്റിസണ്‍സ് പറയുന്നത്.

2017ലെ മറാത്തി ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ നിന്നുള്ള ദീപിക പദുക്കോണിന്റെ ലുക്കാണ് നെറ്റിസണ്‍സ് തെളിവായി റെഡിറ്റില്‍ നിരത്തുന്നത്. ചിത്രത്തില്‍ സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത പൂക്കളുള്ള സാരിയാണ് ദീപിക ധരിച്ചിരുന്നതും. മെറ്റ് ഗാല 2024-ല്‍ ആലിയ 2017-ല്‍ ദീപിക ധരിച്ച അതേ നിറത്തിലുള്ള അതേ ഡിസൈനിലും ഉള്ള സാരി തന്നെയാണ് ധരിച്ചിരിയ്ക്കുന്നതും. ഇവ രണ്ടും സബ്യസാചി ഡിസൈന്‍ ചെയ്തിരിയ്ക്കുന്നതാണ്.

ഡിസൈനുകള്‍ അതുപോലെ വീണ്ടും അനുകരിച്ചതിന് ഫാഷന്‍ ഡിസൈനറെ മാത്രമല്ല, ദീപിക പദുകോണും കത്രീന കൈഫും മുമ്പ് ധരിച്ചിരുന്നതിന് സമാനമായ ഒന്ന് തിരഞ്ഞെടുത്തതിന് നടിയെയും നെറ്റിസണ്‍സ് വിമര്‍ശിയ്ക്കുന്നു. അതിനിടെ, ആലിയ ഭട്ട് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ മെറ്റ് ഗാല 2024 ലുക്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ചിരുന്നു. 163 പേര്‍ ചേര്‍ന്ന് 1965 മണിക്കൂര്‍ എടുത്താണ് ഈ സാരി ഒരുക്കിയതെന്നാണ് ആലിയ കുറിച്ചത്.