Health

സംഭവം വൻഹിറ്റ്‌: മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്താൻ സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍

ലോകത്ത് ഇന്ന് പല തരത്തിലുള്ള കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്.പലതും മനുഷ്യര്‍ക്ക് ഗുണപ്രദമാകാറുമുണ്ട്. അത്തരത്തിലിപ്പോള്‍ മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു.

ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യുറിനലുകള്‍പല തരത്തിലുള്ള പരിശോധനകള്‍ നടത്തിത്തരും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണമെന്ന് മാത്രം. ഇതിന് നല്‍കേണ്ടതായി വരുന്ന ചാര്‍ജ് ഏതാണ്ട് 20 യുവാനാണ് (230 ഇന്ത്യന്‍ രൂപ). വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം.

പലരും ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഈ പുതിയ ശുചിമുറിയുടെ ചിത്രങ്ങളും ഇത് ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങളും പങ്കുവച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിച്ച് ചികിത്സ തേടുന്നതിലേക്ക് ഇത് സഹായിക്കുമെന്ന് സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍  സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വളരെ വേഗം രോഗം നിര്‍ണയിക്കുന്നതിന് ഇത് സഹായകമാകുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.