Movie News

മാരി സെല്‍വരാജ് ധ്രുവ് വിക്രം സിനിമ ‘ബൈസണ്‍ കാലമാടന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും പുറത്തുവിട്ടു

കേവലം രണ്ടോ മൂന്നോ സിനിമകള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി മാറിയ തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായകന്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണെന്ന് ഇതിനകം പാട്ടാണ്. കബഡി വിഷയമായ ഈ സ്‌പോര്‍ട്‌സ് ഡ്രാമയ്ക്ക് ‘ബൈസണ്‍ കാലമാടന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്കും പേരും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു പോത്തിന്റെ പശ്ചാത്തലത്തില്‍ ധ്രുവ് വിക്രത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കാട്ടുപോത്തിന്റെ പശ്ചാത്തലത്തില്‍ കരുത്തുകാട്ടി നില്‍ക്കുന്ന നിലയിലാണ് ധ്രുവിനെ കാണിച്ചിരിക്കുന്നത്. സിനിമയില്‍ കരുത്തേറിയ ഒരു കബഡി താരത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്. കരുത്തനായ ഒരു അത്‌ലറ്റിന്റെ ശരീരപ്രകൃതിക്കായി ശരീരം വിടര്‍ത്തിയെടുത്തിരിക്കുകയാണ് ധ്രുവ്. ഒരു യഥാര്‍ത്ഥ കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ സംഗീതം നിവാസ് കെ പ്രസന്നയും ഛായാഗ്രഹണം ഏഴില്‍ അരസുമാണ്.

തെലുങ്ക് ബ്‌ളോക്ക്ബസ്റ്ററായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പ് ആദിത്യ വര്‍മ്മയുമായി സിനിമയിലേക്ക് എത്തിയ ധ്രുവ് അധികം സിനിമകള്‍ ചെയ്തിട്ടില്ല. സ്വന്തം പിതാവ് നായകനായ കാര്‍ത്തിക്ക് സുബ്ബരാജിന്റെ ആദ്യ സിനിമയായ ‘മഹാനി’ ല്‍ വിക്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ധ്രുവ് രണ്ടാമത് എത്തിയത്. ഒരുപക്ഷ ധ്രുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും മാരി സെല്‍വരാജിന്റെ ബൈസണ്‍ കാലമാടന്‍. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നിങ്ങനെ മാരി സെല്‍വരാജ് ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു.