Celebrity

ആ വേഷം ആമിര്‍ഖാന്‍ നിരസിച്ചു; പകരംവന്നയാള്‍ നേടിയത് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

രംഗ് ദേ ബസന്തി, ദംഗല്‍, 3 ഇഡിയറ്റ്സ്, പികെ, തലാഷ്, സര്‍ഫറോഷ്, ഗജിനി തുടങ്ങിയ നിരൂപകമായും വാണിജ്യപരമായും പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാണ് ആമിര്‍ ഖാന്‍. പക്ഷേ, അതിശയകരമെന്നു പറയട്ടെ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരമൊന്നും താരം ഇതുവരെ നേടിയിട്ടില്ല. സൂപ്പര്‍സ്റ്റാറിന് ഒരിക്കല്‍ ഈ ബഹുമതി നേടാമായിരുന്നു, പക്ഷേ അദ്ദേഹം ആ സിനിമ നിരസിക്കുകയും പകരം വന്ന സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ആ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അജയ് ദേവ്ഗണിന് മുമ്പ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ആമിറിനെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം ആ വേഷം നിരസിയ്ക്കുകയായിരുന്നു. അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ എത്തിയപ്പോള്‍ ആമിര്‍ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു.

‘ഭഗത് സിംഗ് ജി വളരെ പ്രധാനപ്പെട്ട ഒരു ചരിത്ര വ്യക്തിയാണ്. അദ്ദേഹം ഒരു അതുല്യ മനുഷ്യനായിരുന്നു. 22-23 വയസ്സില്‍ അദ്ദേഹം ചെയ്തത്, നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അദ്ദേഹത്തിന്റെ ധൈര്യം. അദ്ദേഹം ഭയരഹിതനായിരുന്നു. അത് വളരെ അപൂര്‍വമായ ഗുണമാണ്. മീശ മുളക്കാത്ത ഒരു 23 വയസ്സുകാരനെയാണ് നിങ്ങള്‍ കാണേണ്ടത്. ഞാന്‍ അവിടെ നില്‍ക്കുകയാണെങ്കില്‍, എനിക്ക് ഇതിനകം 40 വയസ്സ് തികയുന്നു അങ്ങനെയുള്ള ഒരു യുവാവിന്റെ ഗുണം എനിക്ക് വരില്ല.” – അമിര്‍ ഖാന്‍ പറഞ്ഞു.