കരിയറിലെ ആദ്യ സെക്‌സ് രംഗത്തിന്റെ ചിത്രീകരണം അസുഖകരവും പരിഭ്രാന്തവും ഉത്ക്കണ്ഠയും നിറഞ്ഞതായിരുന്നെന്ന് കുട്ടികള്‍ക്കുള്ള നിക്ക്‌ലോഡിയന്‍ ചാനിലിലൂടെ താരമായി മാറിയ ഹോളിവുഡിലെ യുവനടി വിക്ടോറിയ ജസ്റ്റിസ്. കൗമാരതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി നായികയായി വളര്‍ന്ന താരം തന്റെ ആദ്യ സെക്‌സ് രംഗം ചിത്രീകരിച്ചത് എങ്ങനെയായിരുന്നുവെന്ന് തുറന്നു പറഞ്ഞു.
നിക്കലോഡിയന്റെ വിക്ടോറിയസില്‍ അഭിനയിച്ചപ്പോള്‍ കൗമാരപ്രായത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടിക്ക് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിപ്രവിറ്റി’ക്ക് വേണ്ടിയാണ് സ്‌ക്രീനില്‍ ആദ്യമായി ഒരു സഹനടനുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കേണ്ടി വന്നത്. കൂട്ടത്തില്‍ അഭിനയിക്കുന്നയാളെക്കുറിച്ച് കൃത്യമായി അറിയാന്‍ അവസരം ലഭിക്കുന്നതിന് മുമ്പ്, മുഴുവന്‍ സാഹചര്യത്തെ കുറിച്ചു മനസ്സിലാക്കുന്നതിനും മുമ്പ് , സെറ്റില്‍ അവരുടെ ആദ്യ ദിവസം തന്നെ അത് സംഭവിച്ചത് അവരെ പരിഭ്രാന്തിയാക്കി.
തിരഞ്ഞെടുത്തത് തെറ്റായിപ്പോയോ? ഞാന്‍ ഇത് ചെയ്യണമോ എന്നു പോലും ശങ്കയുണ്ടായി. എന്നാല്‍ സിനിമയുടെ സംവിധായകന്‍ പോള്‍ താമസി തന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചെന്നും അവര്‍ പറഞ്ഞു. ”ലൈംഗിക രംഗങ്ങള്‍ അല്ലെങ്കില്‍ ഒരു അടുപ്പമുള്ള രംഗം പോലെയുള്ള മറ്റെന്തെങ്കിലും ചിത്രീകരിക്കുമ്പോള്‍ ആള്‍ക്കാര്‍ അത് ശരിക്കും സംഭവിക്കുകയാണെന്ന് കരുതുമെന്ന് ഞാന്‍ കരുതുന്നു… എന്നാല്‍ അത് ശരിക്കും അങ്ങിനെയല്ല” നടി പറയുന്നു. ”അത് അസുഖകരമാണ്. സത്യസന്ധമായി പറഞ്ഞാല്‍ മുറിയില്‍ ക്രമരഹിതമായ ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
സംവിധായകന്‍ പോള്‍ താമസി പറഞ്ഞു.” ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ അത് നേരത്തെ കാണിച്ചുതരാം, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഞങ്ങള്‍ അത് മാറ്റാം, കൂടെ അഭിനയിച്ചയാള്‍ വളരെ ‘വിനയവും ബഹുമാനവും’ ഉള്ളയാള്‍ ആയതിനാല്‍ തന്നെ ‘വളരെ സുരക്ഷിതയായി തോന്നി. അതുകൊണ്ടു തന്നെ അത് നന്നായി ചെയ്യാനായി.
വിക്ടോറിയയെ കൂടാതെ, ഡിപ്രവിറ്റിയില്‍ സാഷാ ലസ്, ഡെര്‍മോട്ട് മള്‍റോണി, ഡിലന്‍ മക്‌ഡെര്‍മോട്ട്, ടെയ്‌ലര്‍ ജോണ്‍ സ്മിത്ത്, അലക്‌സ് റോ, ആദം ലസാര്‍-വൈറ്റ്, ഡെവണ്‍ റോസ് എന്നിവരും അഭിനയിക്കുന്നു. സിനിമയുടെക്യാമറയില്‍ വിക്ടോറിയയുടെ ആദ്യത്തെ ഔദ്യോഗിക ലൈംഗിക രംഗമായിരുന്നു ഇത്, 2015 ലെ ഐ കാന്‍ഡി സീരീസിന്റെ ഒരു ഭാഗത്ത് ഡാനിയല്‍ ലിസിംഗിനൊപ്പം മുമ്പ് ഒരു ചെറിയ ചൂടന്‍രംഗം നടി ചെയ്തിരുന്നു. അതിന് നടി ഡാനിയേലിനെ പ്രശംസിക്കുകയും ചെയ്തു,
”എല്ലാ കാര്യങ്ങളിലും വളരെ നല്ലവനായ’ ഒരു ‘മാന്യന്‍’ ആയിരുന്നു ഡാനിയേല്‍. ‘അദ്ദേഹം വലിയ നടനാണ്. അവന്‍ ഒരു മാന്യന്‍ കൂടിയാണ്, എല്ലാ കാര്യങ്ങളിലും വളരെ നല്ലവനായിരുന്നു. അതൊരു ക്ലോസ്ഡ് സെറ്റായിരുന്നു. അതില്‍ അല്‍പ്പം ശരീരപ്രദര്‍ശനം നടത്തുന്നുണ്ട്. എന്നാല്‍ അധികമായി ഇല്ല. എന്നിരുന്നാലും ഇത് ചെയ്യാന്‍ രസകരമായിരുന്നു, മനോഹരമായി ചെയ്യാനായി.” നടി പറഞ്ഞു.