Healthy Food

പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും.

പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഒരു മുട്ടയിൽ ഏകദേശം ½ ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് കാരണം.

മുട്ടയിൽ പ്രോട്ടീൻ ലഭിക്കുന്നത് വെള്ളയിൽ നിന്നാണ്. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകൾ എ, ഇ, കെ, ഡി, ബി 12, ആരോഗ്യകരമായ കൊഴുപ്പുകൾ, ല്യൂട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നു മാത്രം. രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും