Movie News

അറബിക് കുത്ത് ഗാനത്തിന് വിജയ്‌ക്കൊപ്പം ചുവടു വെച്ച് തല; വൈറലായി ആരാധകന്‍ സൃഷ്ടിച്ച AI- വീഡിയോ

നിരവധി സൂപ്പര്‍സ്റ്റാറുകള്‍ അണി നിരക്കുന്ന മേഖലയാണ് സിനിമ മേഖല. മലയാളത്തിലായാലും, തമിഴില്‍ ആയാലും , തെലുങ്കില്‍ ആയിലും അങ്ങ് ബോളിവുഡില്‍ ആയാലും അങ്ങനെ തന്നെ. ദളപതി വിജയിയുടേയും സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റേയും ചിത്രങ്ങള്‍ പലപ്പോഴും തീയറ്ററുകളില്‍ ആരോഗ്യകരമായ മത്സരം കൊണ്ട് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയവും ഉണ്ടായിരുന്നു.

അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് AI വഴി സൃഷ്ടിച്ച ഒരു മനോഹരമായ വീഡിയോ ആയിരുന്നു. വീഡിയോയില്‍ അറബിക് കുത്ത് ഗാനത്തിന് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഒരു ആരാധകനാണ് ഈ മനോഹരമായ വീഡിയോ സൃഷ്ടിച്ചത്.

അജിത്തും ദളപതി വിജയും ചേര്‍ന്നാണ് വീഡിയോയില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യുന്നത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തന്റെ കരിയര്‍ മാറ്റാന്‍ വിജയ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, തലയെയും ദളപതിയെയും ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിയ്്ക്കുന്ന കാര്യമാണ്. 1995-ല്‍ പുറത്തിറങ്ങിയ രാജാവിന്‍ പാര്‍വയിലെ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗോട്ടിന്റെ ചിത്രീകരണ തിരക്കിലാണ് വിജയ്. അജിത് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. തൃഷ കൃഷ്ണന്‍, അര്‍ജുന്‍ സര്‍ജ, റെജീന കസാന്ദ്ര, ആരവ്, തുടങ്ങിയ അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.