Celebrity

ചുംബിക്കാനും കെട്ടിപ്പിടിക്കാനും വീട്ടുകാര്‍ സമ്മതിക്കുന്നില്ല; ഒരുപാട് സിനിമകള്‍ പോയെന്ന് മൃണാള്‍ ഠാക്കൂര്‍

സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ കൈവിട്ടു പോകുന്നെന്ന് നടി മൃണാള്‍ സെന്‍. ചുംബനം, കെട്ടിപ്പിടുത്തം, വികാരം പ്രതിഫലിപ്പിക്കേണ്ട രംഗങ്ങള്‍ എന്നിവ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല എന്നും സ്‌ക്രീനില്‍ ഇന്റിമസി രംഗങ്ങള്‍ ചെയ്യുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും നടി വെളിപ്പെടുത്തി.

ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.”റൊമാന്റിക് പോലെയുള്ള അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. എനിക്ക് പേടി തോന്നും. അത്തരം സിനിമകള്‍ വേണ്ട എന്ന് ഞാന്‍ പറയും. എന്നാല്‍ എത്ര നാള്‍ എനിക്ക് ഇങ്ങിനെ അവ നിഷേധിക്കാന്‍ കഴിയും? എനിക്ക് എന്റെ മാതാപിതാക്കളോടൊപ്പം ഇരുന്ന് അവരോട് പറയേണ്ട ഒരു കാര്യമുണ്ട്. പാപ്പാ, എനിക്ക് അത് നഷ്ടപ്പെടുത്താന്‍ കഴിയില്ല. കാരണം അത് ചിലപ്പോള്‍ സിനിമ ആവശ്യപ്പെടുന്നതാകാം. അതില്‍ എന്റെ ഇഷ്ടം നോക്കനാകില്ല.” മൃണാള്‍ പറഞ്ഞു:

അവള്‍ തുടര്‍ന്നു, ”എനിക്ക് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു, ഒരു ചുംബന രംഗം ഉള്‍പ്പെട്ടതിനാല്‍ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഒരു നടി എന്ന നിലയില്‍, നിങ്ങള്‍ ഇതിനൊക്കെ തയ്യാറാകേണ്ടതുണ്ട്. കാരണം ചിലപ്പോള്‍ അത് രംഗത്തിന്റെ ആവശ്യമായിരിക്കും. നിങ്ങള്‍ക്ക് സുഖമില്ലെങ്കില്‍, നിങ്ങള്‍ക്ക് പറയാം, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് സംസാരിക്കാം, പക്ഷേ അത് കാരണം എനിക്ക് സിനിമ നഷ്ടമായി.”

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞു. ”ജീവിതവും കരിയറും സന്തുലിതമാക്കുന്നത് പ്രധാനമാണ്, എന്നാല്‍ ആ സന്തുലിതാവസ്ഥ എങ്ങനെ നേടാമെന്ന് നിങ്ങള്‍ എല്ലായ്‌പ്പോഴും കണ്ടെത്താന്‍ ശ്രമിക്കണം. ബന്ധങ്ങള്‍ കടുപ്പമേറിയതാണെന്ന് എനിക്കറിയാം, അതുകൊണ്ടാണ് നിങ്ങളുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാകുന്നത്. നടി മോണാ സിംഗ് ചെയ്തതുപോലെ അവളുടെ അണ്ഡം മരവിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതുതന്നെ ഞാനും പരിഗണിക്കുന്നെന്നായിരുന്നു നടിയുടെ മറുപടി.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിലാണ് മൃണാല്‍ താക്കൂര്‍ അവസാനമായി അഭിനയിച്ചത്. മുമ്പ് ഹായ് നന്ന എന്ന ചിത്രത്തില്‍ നാനിയുടെ നായികയായിട്ടാണ് അഭിനയിച്ചത്. പൂജ മേരി ജാന്‍ എന്ന ചിത്രത്തില്‍ അവര്‍ ഉടന്‍ അഭിനയിക്കും.