Lifestyle

വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്‌

തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. നെയില്‍ പോളിഷിട്ട് വിരലുകള്‍ ഭംഗിയായി വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദീര്‍ഘ കാലം നിലനില്‍ക്കുന്ന മഷിയുടെ പാടുകള്‍ ആരോചകത്തം ഉണ്ടാക്കിയേക്കാം എന്നാല്‍ അതിന് ഒരു വഴിയുണ്ട്.വോട്ട് ചെയ്ത് 72 മണിക്കൂറിന് ശേഷം അത് നീക്കം ചെയ്യാന്‍ സാധിച്ചില്ലായെങ്കില്‍ നിങ്ങള്‍ക്ക് ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.

*സുരക്ഷിതമായി മഷി നീക്കം ചെയ്യാന്‍ കോട്ടണ്‍ ബോളില്‍ നെയില്‍ പോളിഷ് ബ്ലീച്ച് പുരട്ടിയശേഷം മഷി അടയാളമുള്ള ഭാഗത്ത് മൃദുവായി ഉരസുക. അതിന് ശേഷം കൈകള്‍ കഴുകി ബോഡി ലോഷനോ മൊയ്‌സ്ചറൈസറോ പുരട്ടാം. അധികമായി ബ്ലീച്ച് ഉപയോഗിക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

*ആന്റി ബാക്ടീരിയല്‍ വൈപ്‌സാണ് മറ്റൊരു മാര്‍ഗം. വിരല്‍ ബ്ലീച്ച് ദ്രാവകത്തില്‍ മുക്കിയതിന് ശേഷം ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് മൃദുവായി തുടയ്ക്കാം. മഷി അടയാളം മായിച്ചശേഷം മൊയ്‌സ്ചറൈസര്‍ പുരട്ടാം.

*കഠിനമേറിയ ഡിഷ് വാഷിങ് ലിക്വിഡുകളും ഇതിനായി ഉപയോഗിക്കാം. ഈ ലിക്വിഡ് അല്‍പ്പം സ്‌പോഞ്ചിലെടുത്ത് മഷി അടയാളമുള്ള ഭാഗത്തായി പുരട്ടാം. പിന്നീട് ചെറുചൂടുവെള്ളത്തില്‍ കൈകല്‍ കഴുകാം.

*ഹെയര്‍ റെമൂവല്‍ ക്രീമും ഇതിനായി ഉപയോഗിക്കാം. ക്രീ എടുത്ത് മഷിയുള്ള ഭാഗത്ത് പുരട്ടിയ ശേഷം. മൂന്ന് മിനിര്‌റിന് ശേഷം ക്ലെന്‍സിങ് വാട്ടറും കോട്ടണ്‍ പാഡും ഉപയോഗിച്ച് തുടച്ച് നീക്കം.