ഇന്ത്യന്‍ സിനിമാപ്രേമികളെ എക്കാലത്തും വിസ്മയിപ്പിക്കാത്ത നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്ക്രീനിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും സ്ക്രീനിനു പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നടന് മാത്രമല്ല ഒരു സാംസ്ക്കാരിക ഐക്കണായി കൂടി രജനീകാന്ത് മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില് ഒരാളാക്കി മാറ്റിയിട്ടുണ്ട്.
ഫോര്‍ബ്സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന് രജനികാന്താണ്. ഏകദേശം 150 കോടി മുതല്‍ 210 കോടി വരെയാണ് ഒരു സിനിമയ്ക്ക് സൂപ്പര്‍താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമയ്ക്ക് 150 കോടി മുതല്‍ 250 കോടി വരെ വാങ്ങുന്ന കിംഗ് ഖാന് ഷാരൂഖ് ആണ് പട്ടികയില്‍ മുന്നില്‍.
പക്ഷേ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രജനികാന്തിന്റെ ആസ്തി 430 കോടിയാണ്. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജയിലര്‍’ എന്ന ചിത്രത്തിന് രജനികാന്ത് 110 കോടി രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അഭിനയത്തില്‍ നിന്നാണെങ്കിലും നിര്‍മ്മാതാവായും വ്യവസായിയായും രജനീകാന്ത് ഏറെ സമ്പാദിക്കുന്നുണ്ട്.
രജനികാന്തിന് നിരവധി ആഡംബര സ്വത്തുക്കളും ഉണ്ട്. 2002ല്‍ നിര്‍മ്മിച്ച ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ അദ്ദേഹത്തിന് ഒരു ആഡംബര വീട് ഉണ്ട്. ലൈഫ്സ്റ്റൈല്‍ ഏഷ്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ വസ്തുവിന്റെ വിപണി വില 35 കോടി രൂപയായിരുന്നു. സൂപ്പര്‍ താരത്തിന് ഇവിടെ ഒരു വിവാഹ മണ്ഡപവും ഉണ്ട്, അതിന്റെ ഏകദേശ മൂല്യം 20 കോടി രൂപയാണ്.
ആഡംബര കാറുകളോടും രജനീകാന്തിന് പ്രിയമേറെയാണ്. ഒരു റോള്‍സ് റോയ്സ് ഗോസ്റ്റും ഒരു റോള്‍സ് റോയ്സ് ഫാന്റവും അദ്ദേഹത്തിനുണ്ട്. ബിഎംഡബ്ള്യൂ എക്സ് 5, മെഴ്സിഡസ് ബെന്‍സ് ജി വാഗണ്‍, ലംബോര്‍ഗിനി ഉര്‍സ്, ബെന്റിലി ലിമോസിന് എന്നിവയാണ് അദ്ദേഹത്തിന്റെ ഗാരേജിലെ മറ്റ് ആഡംബര കാറുകള്‍. ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക്, പ്രീമിയര്‍ പദ്മിനി, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലെ മറ്റ് പ്രിയപ്പെട്ട കാറുകളാണ്.