Movie News

വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത

ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്.

പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയും ഇരുവരും വേര്‍പിരിഞ്ഞെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമാകുകയും ചെയ്തു. ഐശ്വര്യ ശങ്കറിന്റെ വിവാഹ സല്‍ക്കാരത്തില്‍ വിജയ്ക്ക് വേണ്ടിയായിരുന്നു സംഗീത പങ്കെടുത്തത്. സ്വീകരണത്തിന് സംഗീത ലാവെന്‍ഡര്‍ നിറത്തിലുള്ള വസ്ത്രം ധരച്ചാണ് എത്തിയത്. നീല സില്‍ക്ക് സാരി ധരിച്ച് ഐശ്വര്യ ലെന്‍സിന് പോസ് ചെയ്തു.

വൈരമുത്തു, മധന്‍ കാര്‍ക്കി, വെട്രിമാരന്‍, സ്റ്റണ്ട് സില്‍വ, നെല്‍സണ്‍, അനിരുദ്ധ്, ലോകേഷ് കനകരാജ്, രാകുല്‍ പ്രീത് സിംഗ്, ചിരഞ്ജീവി, രാം ചരണ്‍, ശ്രുതി ഹാസന്‍, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, ജയം രവി, ബോണി കപൂര്‍, ജാന്‍വി കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍. റഹ്മാന്‍, എആര്‍ അമീന്‍, മോഹന്‍ലാല്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഡോക്ടറായ ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തേ അവര്‍ ക്രിക്കറ്റ് താരം ദാമോദരന്‍ രോഹിതുമായി വിവാഹമോചിതയായിരുന്നു. ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം പതിനാറുകാരി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ദാമോദരന്റെ പേര് ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 16 കാരി പോണ്ടിച്ചേരി ക്രിക്കറ്റ് ടീമിന്റെ പരിശീലകനെതിരേ ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ കിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ദാമോദരന്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചു.

ലിറ്റില്‍ മേരി, ചേസിംഗ് കാര്‍സ്, ദ ലാസ്റ്റ് ഇയേഴ്സ് ഓഫ് ആബേല്‍ ബെര്‍നെറ്റ് തുടങ്ങിയ പ്രോജക്ടുകളിലൂടെയാണ് തരുണ്‍ കാര്‍ത്തികേയന്‍ അറിയപ്പെടുന്നത്. ചക്ക് ഇന്‍ പൈപ്പ്ലൈന്‍ എന്ന പേരില്‍ അദ്ദേഹത്തിന് വരാനിരിക്കുന്ന ഒരു ഹ്രസ്വചിത്രമുണ്ട്. വില്‍ ഫ്രോണ്ടേര രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ സൈമണ്‍ ഷിഹ്, വില്‍ ഫ്രോണ്ടേര, എറിക്ക ലോയ്ഡ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ 2, രാം ചരണ്‍ നായകനായ ഗെയിം ചേഞ്ചര്‍ എന്നിങ്ങനെ വരാനിരിക്കുന്ന കുറച്ച് സിനിമകള്‍ മുതിര്‍ന്ന സംവിധായകന്‍ എസ് ശങ്കറിനുണ്ട്. ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.