Hollywood

സാഹസികത, കാമുകിമാര്‍, ചാരപ്പണി; സിനിമയിലെ ജയിംസ് ബോണ്ടിന് മാതൃകയായ ‘യഥാര്‍ത്ഥ 007’ ആരാണ് ?

ചാരവൃത്തിയുടെയും ഗൂഢാലോചനയുടെയും ലോകത്ത് ജെയിംസ് ബോണ്ടിനെപ്പോലെ ശ്രദ്ധയും പ്രശംസയും നേടുന്ന സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ കുറവാണ്. ഇയാന്‍ ഫ്‌ലെമിംഗ് സൃഷ്ടിച്ച ബോണ്ട്, അപകടത്തിന്റെയും സാഹസികതയുടേയും പ്രണയത്തിന്റെയും പ്രതീകമായ ചാരന്‍. എന്നാല്‍ ഈ ഐതിഹാസിക കഥാപാത്രത്തിന് പിന്നിലെ പ്രചോദനം ഒരു ഡൊമിനിക്കന്‍ നയതന്ത്രജ്ഞനും പ്ലേബോയ്, റേസ്‌കാര്‍ ഡ്രൈവറുമാണെന്ന് എത്രപേര്‍ക്കറിയാം?

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്‍ ഫ്രാന്‍സിസ്‌കോ ഡി മക്കോറിസില്‍ 1909 ജനുവരി 22-ന് ജനിച്ച പോര്‍ഫിരിയോ റൂബിറോസ എന്നയാളാണ് ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സ്‌പൈയുടെ നിഴല്‍രൂപം. കാറ്റലോണിയയിലേക്കും ഇറ്റലിയിലേക്കും വേരുകളുള്ള ഒരു ഉയര്‍ന്ന മധ്യവര്‍ഗ ക്രയോല്ലോ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ പിതാവ് പെഡ്രോ മരിയ റൂബിറോസ ഒരു നയതന്ത്രജ്ഞനായിരുന്നു, അമ്മ അന അരിസ അല്‍മന്‍സാര്‍ പ്രവിശ്യാ ഉന്നതരില്‍ നിന്നാണ്.

റുബിറോസയുടെ ബാല്യകാലം ഫ്രാന്‍സിലെ പാരീസിലാണ് ചെലവഴിച്ചത്, അവിടെ പിതാവ് ഡൊമിനിക്കന്‍ എംബസി ചീഫ് ആയി സേവനമനുഷ്ഠിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആദ്യം നിയമം പഠിച്ചിരുന്നെങ്കിലും, റൂബിറോസയുടെ സാഹസിക മനോഭാവം അദ്ദേഹത്തെ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചു.

വേഗതയേറിയ കാറുകള്‍, ഉയര്‍ന്ന പോളോ മത്സരങ്ങള്‍, ആഡംബര പാര്‍ട്ടികള്‍ എന്നിവയോട് അദ്ദേഹത്തിന് അമിതമായ താല്പര്യമായിരുന്നു. എന്നിരുന്നാലും, ട്രൂജില്ലോയുടെ സ്വേച്ഛാധിപത്യത്തിന് കീഴില്‍ ചാരവൃത്തിയില്‍ റൂബിറോസയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അദ്ദേഹത്തിന്റെ ഗ്ലാമറസ് ഇമേജില്‍ കരിനിഴല്‍ വീഴ്ത്തി. ഒന്നിലധികം വിവാഹങ്ങള്‍ ഉണ്ടായിരുന്നിട്ടും, റൂബിറോസയുടെ സമ്പന്നരും ശക്തരുമായ സ്ത്രീകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ സാമൂഹിക പദവി ഉയര്‍ത്തി. ഡോറിസ് ഡ്യൂക്ക്, ബാര്‍ബറ ഹട്ടണ്‍ എന്നിവരെപ്പോലുള്ള ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില സ്ത്രീകളുമായുള്ളസൗഹൃദങ്ങള്‍ വിവാഹങ്ങളില്‍ കലാശിച്ചു, ഈ വിവാഹബന്ധങ്ങളില്‍നിന്ന് നിയമപരമായ വിവാഹ മോചനത്തിന്
പകരമായി അവരില്‍ നിന്ന് ഗണ്യമായ നഷ്ടപരിഹാര തുകയും റൂബിറോസ ഈടാക്കി.

1965 ജൂലൈ 5 ന്, പാരീസിലെ ഒരു രാത്രി ആഘോഷത്തിന് ശേഷം ബോയിസ് ഡി ബൊലോണിലെ ഒരു മരത്തില്‍ തന്റെ ഫെരാരി 250 ഏഠ കാബ്രിയോലെറ്റ് ഇടിച്ചതോടെ റൂബിറോസയുടെ ജീവിതം പെട്ടെന്ന് അവസാനിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 56 വയസ്സായിരുന്നു. പോര്‍ഫിരിയോ റൂബിറോസ ആവേശവും ഗ്ലാമറും ഗൂഢാലോചനയും നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചത്. അദ്ദേഹത്തിന്റെ പേര് ഇന്നും സാഹസികതയുടെയും ആഗ്രഹത്തിന്റെയും പര്യായമായി തുടരുന്നു.